Twitter-Thread: "ട്വിറ്റർ" വിട്ട് "ത്രെഡി"ലേക്ക് ആളുകളുടെ കുത്തൊഴുക്ക്; കാരണം ഇലോൺ മസ്ക്?

Meta Introduced new App Threads: ഹാഷ് ടാഗുകളും ട്രെൻഡിങ്ങുകളും ഒന്നുമില്ലെങ്കിലും നിരവധി പേരാണ് ട്വിറ്റെർ ഉപേക്ഷിച്ച് ത്രെഡിലെത്തിയത്.ഇലോൺ മസ്കിന്റെ ഭരണപരിഷ്കാരങ്ങളാണ് ഇതിന് പിന്നിലുള്ള കാരണമെന്നാണ് നിരീക്ഷണം.

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 07:42 PM IST
  • ട്വിറ്ററിനെ അപേക്ഷിച്ചു നോക്കുമ്പോൾ സൗകര്യങ്ങളെല്ലാം വളരെ ചുരുക്കം ആണെങ്കിലും പലരും ഉപേക്ഷിച്ച് ത്രെഡിൽ ചേക്കേറുകയാണ്. അതിനു കാരണമായി പറയുന്നത് ഇലോൺ മസ്കിന്റെ പേരാണ്.
  • വിവാദ തീരുമാനങ്ങളും ഉപയോക്താക്കളെ വെറുപ്പിക്കുന്ന നയങ്ങളുമായി ട്വിറ്റ‌ർ മുന്നോട്ട് പോകുന്നതിനിടെയാണ് മാ‌ർക്ക് സക്ക‌ർബ‌ർ​ഗിന്റെ മെറ്റ പുതിയൊരു ആപ്പുമായി രംഗപ്രവേശം നടത്തിയത്.
Twitter-Thread: "ട്വിറ്റർ" വിട്ട് "ത്രെഡി"ലേക്ക് ആളുകളുടെ കുത്തൊഴുക്ക്; കാരണം ഇലോൺ മസ്ക്?

കാലിഫോര്‍ണിയ: കഴിഞ്ഞ ദിവസമാണ് മാ‌ർക്ക് സക്ക‌ർബ‌ർ​ഗ് ത്രെഡ് എന്ന പുതിയൊരു സോഷ്യൽ മീഡിയ ആപ്പുമായി രംഗത്ത് വന്നത്. വന്ന ആദ്യ ഏഴു മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യൺ ഉപയോക്താക്കളെയാണ് ആപ്പിന് നേടാൻ സാധിച്ചത്. ഈ ആപ്പ്  അവതരിപ്പിക്കപ്പെടുമ്പോൾ തന്നെ ഉള്ള ചർച്ചയായിരുന്നു ഇത് ട്വിറ്ററിന് ഒരു വെല്ലുവിളിയായി മാറുമോ എന്നത്. ഇപ്പോൾ ആ രീതിയിലുള്ള സൂചനയാണ് ലഭിക്കുന്നത്.

ട്വിറ്ററിനെ അപേക്ഷിച്ചു നോക്കുമ്പോൾ  സൗകര്യങ്ങളെല്ലാം വളരെ ചുരുക്കം ആണെങ്കിലും പലരും ഉപേക്ഷിച്ച് ത്രെഡിൽ ചേക്കേറുകയാണ്. അതിനു കാരണമായി പറയുന്നത് ഇലോൺ മസ്കിന്റെ പേരാണ്. ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നെ ട്വിറ്ററിന് പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. വിവാദ തീരുമാനങ്ങളും ഉപയോക്താക്കളെ വെറുപ്പിക്കുന്ന നയങ്ങളുമായി ട്വിറ്റ‌ർ മുന്നോട്ട് പോകുന്നതിനിടെയാണ് മാ‌ർക്ക് സക്ക‌ർബ‌ർ​ഗിന്റെ മെറ്റ പുതിയൊരു ആപ്പുമായി രംഗപ്രവേശം നടത്തിയത്. ത്രെഡ് തരംഗത്തിൽ ട്വിറ്റർ മുങ്ങി പോകുമോ എന്നാണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത്.

ALSO READ: ട്വിറ്ററിനെ വെല്ലാൻ ത്രെഡ്സ്. ത്രെഡ്സ് ആപ്പ് എങ്ങനെ ഉപയോ​ഗിക്കാം?

അതിനിടയിൽ കഴിഞ്ഞദിവസം ഉപയോക്താക്കളെ തരംതിരിച്ച് അവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ വെട്ടിക്കുറച്ചതും ട്വിറ്റെറിനെ വൻ വിവാദത്തിൽ ആക്കി മാറ്റിയിരിക്കുകയാണ്. ആ വിഷയം കത്തിനിൽക്കുന്നതിനിടെയാണ് സക്കർബർഗ് ആളുകൾക്കിടയിലേക്ക് ത്രെഡിനെ ഇറക്കിവിട്ടത്. ഇലോൺ മസ്കിന്റെ ഈ പരിഷ്കാരത്തിൽ ചൊടിച്ച ചിലരെങ്കിലും കഴിഞ്ഞദിവസം കൂടുവിട്ട് ത്രഡിൽ ചേക്കേറി എന്നാണ് സൂചന.

കാരണം ഇത്തരത്തിൽ ഒരു  എൻട്രി അടുത്തകൊലത്തൊന്നും ഒരു സമൂഹമാധ്യമ ആപ്പിനും കിട്ടിയിട്ടില്ല. വെറും ഏഴ് മണിക്കൂ‌ർ കൊണ്ട് പത്ത് മില്യൺ യൂസ‌ർമാ‌ർ എന്ന വലിയ നേട്ടം. അതും മൊബൈൽ ആപ്പ് വഴി മാത്രം പ്രവ‌ർത്തിക്കുന്ന ഒരു സമൂഹ മാധ്യമത്തിന്. ത്രെഡ്സ്.കോം എന്ന വെബ്സൈറ്റ് ലഭ്യമല്ലാത്തതിനാൽ.നെറ്റ് എന്ന വിലാസത്തിലാണ് ഇപ്പോൾ മെറ്റയുടെ ആപ്പ് ഉള്ളത്.

 ട്വിറ്ററിനെ അതേ പടി കോപ്പിയടിച്ചിരിക്കുകയാണ് ത്രെഡ്സ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, ഈ കോപ്പിയടി അത് മറച്ചുവയ്ക്കാനുള്ള ശ്രമവും ത്രെഡ്സിനില്ല. ഇൻസ്റ്റ​ഗ്രാമിന്റെ ഡിസൈൻ തത്വങ്ങളെ ആവാഹിച്ച്  ട്വിറ്റ‌ർ രൂപത്തിലാക്കിയെന്ന് ത്രെഡ്സിനെ ആളുകൾ വിശേഷിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം ഐഡി വച്ച് വേണം ലോഗിൻ ചെയ്യാൻ. ആ യൂസ‌ർ നെയിം മാത്രമേ ഇവിടെയും കിട്ടൂ. ഇൻസ്റ്റയിലെ കൂട്ടുകാരെ അത് പോലെ ഇങ്ങോട്ടും കൊണ്ടുവരാം. താൽപര്യമില്ലെങ്കിൽ ഒഴിവാക്കുകയും ചെയ്യാം. ട്വിറ്ററിലേത് പോലെ ചുരുക്കം വാക്കുകളിൽ കാര്യം പറയണം. ലൈക്കും റീട്വിറ്റും റിപ്ലൈയും അല്ലാതെ മറ്റ് പരിപാടികളൊന്നും നടക്കില്ല.

ഹാഷ് ടാഗുകളും ട്രെൻഡിങ്ങും ഒന്നും തൽക്കാലം ത്രെഡ് പ്ലാറ്റ്ഫോമിൽ സാധ്യമല്ല. എന്നാൽ ഈ സൗകര്യങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടും   ആളുകൾ ത്രെഡ്സിലേക്ക് ഒഴുകുന്നതിന് ഒറ്റ കാരണമേ ഉള്ളൂ. മസ്ക് ട്വിറ്ററിൽ നടത്തിയ പരിഷ്കാരങ്ങൾ. ​ഗൂ​ഗിൾ സേവനങ്ങൾക്ക് നൽകുന്ന പണം ലാഭിക്കാൻ വേണ്ടിയാണ് കഴിഞ്ഞയാഴ്ച മസ്ക് ഒരു ദിവസം കാണാവുന്ന ട്വിറ്റുകളുടെ എണ്ണത്തിലടക്കം നിയന്ത്രണം കൊണ്ടുവന്നത്. ഈ ഒറ്റക്കാരണം കൊണ്ട് ട്വിറ്റ‌‌ർ വിടാൻ തീരുമാനിച്ചവ‌ർ ഏറെയാണ്. അങ്ങനെയങ്കിൽ ബ്ലൂ സ്കൈയും മാസ്റ്റഡോണും അടക്കമുള്ള ട്വിറ്റർ എതിരാളികളും ത്രെഡ്സും ഒന്നിച്ച് ചേരുന്ന കാലം  വിദൂരമല്ല എന്നതാണ് യാഥാർത്ഥ്യം.

അങ്ങനെ സംഭവിച്ചാൽ അത് സമൂഹമാധ്യമങ്ങളുടെ ചരിത്രത്തിൽ തന്നെ വലിയ വഴിത്തിരിവായി മാറും. വമ്പൻ സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിൽ നിന്ന് സമൂഹമാധ്യമങ്ങളെ സ്വതന്ത്രമാക്കുകയാണ് ഫെഡിവേഴ്സ് പോലുള്ള വികേന്ദ്രീകൃത സംവിധാനങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ബ്ലൂസ്കൈയിലൂടെയും മാസ്റ്റഡോണിലൂടെയും വരുന്ന പോസ്റ്റുകൾ ത്രെഡ്സിലും തിരിച്ചും കാണാൻ ആകുമെന്നാണ് പ്രഖ്യാപനം.

ഈ പ്രഖ്യാപനം നടപ്പായാൽ ഇടിക്കൂട്ടിൽ സക്ക‌ർബ‍ർ​ഗിനെ നേരിടുമെന്ന് പ്രഖ്യാപിച്ച മസ്കിനെ മത്സരത്തിന് മുമ്പേ സക്ക‌ർബ‌ർ​ഗ് മല‌ർത്തിയടിച്ചെന്ന് പറയേണ്ടി വരും. ത്രെഡ്സിന്റെ തുടക്കം ഒന്നാം റൗണ്ട് മാത്രമാണെന്നാണ് സക്ക‌ർബർ​ഗ് പറയുന്നത്. വലിയ തട്ടുകേടില്ലാതെ പോകുകയായിരുന്ന ഒരു പ്രസ്ഥാനത്തെ വാശിപ്പുറത്ത് വാങ്ങി നശിപ്പിച്ച കിറുക്കൻ എന്ന ചീത്തപ്പേരാണ് ട്വിറ്റ‌ർ തക‌ർന്നാൽ മസ്കിനെ കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News