Netflix Tricks: നെറ്റ്ഫ്ലിക്സിൽ മറ്റ് രാജ്യങ്ങളിൽ മാത്രം ലഭ്യമായ കണ്ടെന്റുകൾ എങ്ങനെ കാണാം?

Netflix Tips and Tricks : 190 രാജ്യങ്ങളിലായി വിവിധ പ്രദേശങ്ങളിലെ നിരവധി തരങ്ങളിലുള്ള കണ്ടെന്റുകളാണ് നെറ്റ്ഫ്ലിക്സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 12:06 PM IST
  • 190 രാജ്യങ്ങളിലായി വിവിധ പ്രദേശങ്ങളിലെ നിരവധി തരങ്ങളിലുള്ള കണ്ടെന്റുകളാണ് നെറ്റ്ഫ്ലിക്സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
  • ഒരു കണ്ടെന്റ് ഒരു രാജ്യത്ത് ഒരു ഒടിടി പ്ലാറ്റ്‌ഫോമിനാണ് നൽകുന്നതെങ്കിൽ മറ്റൊരു രാജ്യത്ത് മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിനായിരിക്കും നൽകുക. അതിനാലാണ് ഓരോ രാജ്യത്തെയും നെറ്റ്ഫ്ലിക്സ് കണ്ടെന്റുകൾക്ക് വ്യത്യാസം ഉണ്ടായിരിക്കുന്നത്.
  • വിപിഎൻ ഉപയോഗിച്ച് നിങ്ങൾക്ക് ഏത് രാജ്യത്തെ നെറ്റ്ഫ്ലിക്സ് കണ്ടെന്റുകൾ വേണമെങ്കിലും ഒരു രാജ്യത്തിരുന്നു കാണാൻ സാധിക്കും.
Netflix Tricks: നെറ്റ്ഫ്ലിക്സിൽ മറ്റ് രാജ്യങ്ങളിൽ മാത്രം ലഭ്യമായ കണ്ടെന്റുകൾ എങ്ങനെ കാണാം?

ആഗോള തലത്തിൽ വളരെ വ്യത്യസ്തമായ കണ്ടെന്റുകൾ ആളുകളുടെ മുന്നിൽ എത്തിക്കുന്നതിൽ ശ്രദ്ധ നേടിയിട്ടുള്ള ഒടിടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. 190 രാജ്യങ്ങളിലായി വിവിധ പ്രദേശങ്ങളിലെ നിരവധി തരങ്ങളിലുള്ള കണ്ടെന്റുകളാണ് നെറ്റ്ഫ്ലിക്സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. എന്നാൽ വിവിധ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് വിവിധ തരത്തിലുള്ള കണ്ടെന്റുകളാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിൽ ലഭിക്കുന്ന എല്ലാ  കണ്ടെന്റുകളും നിങ്ങൾക്ക് അമേരിക്കയിൽ ലഭിക്കില്ല. അത് പോലെ തന്നെ മറ്റ് രാജ്യങ്ങളിലും. വിവിധ പ്രദേശങ്ങളിലെ വിവിധ ഷോകളുടെ ലൈസൻസിങ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഒരു കണ്ടെന്റ് ഒരു രാജ്യത്ത് ഒരു ഒടിടി പ്ലാറ്റ്‌ഫോമിനാണ് നൽകുന്നതെങ്കിൽ മറ്റൊരു രാജ്യത്ത്  മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിനായിരിക്കും നൽകുക. അതിനാലാണ് ഓരോ രാജ്യത്തെയും നെറ്റ്ഫ്ലിക്സ് കണ്ടെന്റുകൾക്ക് വ്യത്യാസം ഉണ്ടായിരിക്കുന്നത്. എന്നാൽ വിപിഎൻ അഥവാ വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഏത് രാജ്യത്തെയും കണ്ടെന്റുകൾ കാണാൻ കഴിയും. അതായത് വിപിഎൻ ഉപയോഗിച്ച് നിങ്ങൾക്ക് ഏത് രാജ്യത്തെ നെറ്റ്ഫ്ലിക്സ് കണ്ടെന്റുകൾ വേണമെങ്കിലും ഒരു രാജ്യത്തിരുന്നു കാണാൻ സാധിക്കും. 

ALSO READ: 5G സർവീസ് രാജ്യത്ത് ഒക്ടോബർ മുതൽ; ആദ്യമെത്തുന്നത് ഈ 13 നഗരങ്ങളിൽ

ഇത്തരത്തിൽ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിങ്ങനെ ഏത് രാജ്യത്ത് ലഭ്യമായ കണ്ടെന്റും നിങ്ങൾക്ക് ഇന്ത്യയിൽ ഇരുന്ന് കാണാൻ കഴിയും.   ഇന്റർനെറ്റിൽ ട്രാക്ക് ചെയ്യപ്പെടാതിരിക്കാൻ വിപിഎൻ സഹായിക്കുന്നു. ഐ പി അഡ്രസുകൾ മറക്കുകയാണ് വിപിഎൻ ചെയ്യുന്നത്.അതുകൊണ്ട് തന്നെ വിപിഎൻ  ഉപയോഗിക്കുന്ന ആളുകളുടെ രാജ്യമോ മറ്റ് വിവരങ്ങളോ കണ്ടെത്താൻ   സാധിക്കില്ല.വിപിഎന്നുകൾ  സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സിനിമകൾ,ഗെയിമുകൾ,സോഷ്യൽ മീഡിയ ഹാൻഡിലുകൾ  തുടങ്ങിയ ഉള്ളടക്കത്തിലേക്ക് പ്രവേശനം നേടാൻ ആളുകളെ സഹായിക്കും.

വിപിഎൻ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് ലൊക്കേഷൻ എങ്ങനെ മാറ്റാം 

സ്റ്റെപ്പ് 1 : നിങ്ങൾ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ അപ്പ് ടു ഡേറ്റാണെന്ന് ഉറപ്പാക്കുക

സ്റ്റെപ് 2 : ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യുക

സ്റ്റെപ്പ് 3 : ഈ വിപിഎൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിങ്ങൾക്ക് ഏത് രാജ്യത്തെ കണ്ടെന്റ് ആണോ കാണേണ്ടത് ആ രാജ്യത്തെ വിപിഎൻ സേർവരുമായി കണക്ട് ചെയ്യുക.

സ്റ്റെപ്പ് 4 : അതിന് ശേഷം നിങ്ങൾക്ക് സാധാരണ പോലെ നെറ്റ്ഫ്ലിക്സ് കണ്ടെന്റ് കാണാൻ കഴിയും.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News