ആഗോള തലത്തിലെ ചിപ്പ് ക്ഷാമം ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി വൈകിച്ചു. ഇത് മൂലം ഒല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി തീയ്യതികൾ നീട്ടിയതായി റിപ്പോർട്ടുണ്ട്.
സ്കൂട്ടറുകൾ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കായി ഈ മാസം അവസാനം ഡെലിവറി ആരംഭിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ ഡിസംബർ അവസാനം കൊണ്ട് വരെ മാത്രമേ അത് പൂർത്തിയാക്കാൻ ചെയ്യാൻ കഴിയൂ. എന്ന് ഒാൺ ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒല ഇലക്ട്രിക്, എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ ഡെലിവറി ചെയ്യുന്നതിലെ ഒഴിവാക്കാനാകാത്ത കാലതാമസത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് കമ്പനി അറിയിച്ചതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെമി കണ്ടക്ടർ ചിപ്പുകളാണ് ഇത്തവണ സ്കൂട്ടറിന് വില്ലനായത്.
ആദ്യം പ്രതീക്ഷിച്ചിരുന്ന ഒക്ടോബർ 25 മുതൽ നവംബർ 25 വരെയുള്ള ഡെലിവറികൾക്ക് പകരം ഡിസംബർ 15 നും ഡിസംബർ 30 നും ഇടയിലാണ് ആദ്യ ബാച്ച് ഡെലിവറി നടക്കുന്നത്. നിലവിൽ കമ്പനി ടെസ്റ്റ് ഡ്രൈവുകളാണ് നടത്തി വരുന്നത്.
1000 നഗരങ്ങളിലാണ് ടെസ്റ്റ് ഡ്രൈവുകൾ കമ്പനി സംഘടിപ്പിക്കുന്നത്. ഇത് ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. സ്കൂട്ടറുകൾ ബുക്ക് ചെയ്തവർക്കാണ് ടെസ്റ്റ് ഡ്രൈവിന് അവസരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...