OnePlus 11 5G Launch: കിടിലൻ സവിശേഷതകളുമായി വൺപ്ലസ് 11 5ജി എത്തുന്നു; വൺപ്ലസ് ഇവന്റ് എവിടെ, എപ്പോൾ കാണാം?

OnePlus 11 5G Launch Today: കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയ സ്മാർട്ട്ഫോണിന്റെ ഔദ്യോ​ഗിക ടീസറിൽ ഫോണിൻറെ ചില പ്രധാന സവിശേഷതകൾ പങ്കുവെച്ചിരുന്നു വൺപ്ലസ്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 12:01 PM IST
  • സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്സെറ്റാണ് നൽകുന്നത്.
  • 2കെ റെസല്യൂഷനോടുകൂടിയ 120Hz LTPO 3.0 AMOLED സ്‌ക്രീനാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.
  • 100W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിലുണ്ട്.
OnePlus 11 5G Launch: കിടിലൻ സവിശേഷതകളുമായി വൺപ്ലസ് 11 5ജി എത്തുന്നു; വൺപ്ലസ് ഇവന്റ് എവിടെ, എപ്പോൾ കാണാം?

OnePlus 11 5G Launch Today: വൺ പ്ലസ് 11 5ജിയുടെ വരവിനായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. ഇന്ന് (ഫെബ്രുവരി 7) നടക്കുന്ന വൺപ്ലസ് ക്‌ളൗഡ്‌ 11 ഇവന്റിൽ ഈ ഫോൺ അവതരിപ്പിക്കും. വൺപ്ലസിന്റെ ഈ വർഷത്തെ ആദ്യ മുൻനിര സ്മാർട്ട്ഫോൺ ആണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസമാണ് ചൈനയിൽ വൺപ്ലസ് 11 5ജി അവതരിപ്പിച്ചത്. വൺപ്ലസിന്റെ ഒമ്പതാം വാർഷിക ആഘോഷ വേളയിലാണ് ചൈനയിൽ ഫോൺ അവതരിപ്പിച്ചത്. 2022-ൽ ലോഞ്ച് ചെയ്ത OnePlus 10 സീരീസിന്റെ പിൻഗാമിയാവും ഇത്. 

ഇന്ന് അവതരിപ്പിക്കുന്ന വൺ പ്ലസ് 11 5ജി കുറിച്ച് കൂടുതൽ അറിയാം...

വൺപ്ലസ് ക്‌ളൗഡ്‌ 11 ഇവന്റ് എപ്പോൾ എവിടെ കാണാം?

ലോഞ്ച് ഇവന്റ് വൈകുന്നേരം 7.30ന് തുടങ്ങും. ഡൽഹിയിലാണ് ഇവന്റ് നടക്കുക. പേടിഎം ഇൻസൈഡറിൽ ടിക്കറ്റ് വാങ്ങി സാധാരണക്കാർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. കൂടാതെ, വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും തത്സമയ സ്ട്രീമിങ് കാണാൻ കഴിയും.

വൺ പ്ലസ് 11 5ജി ടീസർ

ജനുവരിയിൽ സ്മാർട്ട്ഫോണിന്റെ ഔദ്യോ​ഗിക ടീസർ കമ്പനി പുറത്തുവിട്ടിരുന്നു. ഫോണിന്റെ ചില പ്രധാന സവിശേഷതകൾ ട്രെയിലറിലൂടെ കമ്പനി പുറത്തുവിട്ടിരുന്നു. വൺപ്ലസ് 11 5G യിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മികച്ച കളർ ഗ്രേഡിംഗ് സാങ്കേതികവിദ്യയ്ക്കായി ഹാസൽബ്ലാഡ് സെൻസറും അവതരിപ്പിക്കും. ക്ലാസിക് ബ്ലാക്ക് കളർ വേരിയന്റിലാണ് ഫോൺ വരികയെന്നും ടീസറിൽ പറയുന്നു. കൂടുതൽ കളർ വേരിയന്റുകളും പിന്നീട് അവതരിപ്പിക്കും. 

Also Read: Toyota Urban Cruiser Hyryder: ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡിന് വില വർധിപ്പിച്ച് കമ്പനി

 

വൺ പ്ലസ് 11 5ജി സവിശേഷതകൾ

രണ്ട് റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ 16 ജിബി വരെ ഓൺബോർഡ് മെമ്മറി, 256GB വരെ സ്റ്റോറേജ് എന്നിങ്ങനെ വിവിധ സവിശേതകളോടെയാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുകയെന്നാണ് സൂചന. സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്സെറ്റാണ് നൽകുന്നത്. 2കെ റെസല്യൂഷനോടുകൂടിയ 120Hz LTPO 3.0 AMOLED സ്‌ക്രീനാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. 100W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിലുണ്ട്. 

OnePlus Buds Pro 2: OnePlus 11 5Gക്ക് പുറമെ OnePlus Buds Pro 2ഉം ഇന്ന് അവതരിപ്പിക്കും. OnePlus, OnePlus 11 5G-യ്‌ക്ക് അനുയോജ്യമായാണ് പുതിയ ഇയർബഡുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്റ്റീരിയോ നിലവാരമുള്ള ഓഡിയോ അനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു. ഇയർബഡുകൾ ഉപയോക്താക്കൾക്ക് 3D ഓഡിയോ അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

OnePlus 11R 5G: Snapdragon 8+ Gen 1 പ്രോസസർ നൽകുന്ന 11R 5Gൽ 50 മെഗാപിക്സൽ സോണി IMX890 പ്രൈമറി ക്യാമറ സെൻസറാണ്. 1.5K റെസല്യൂഷനോടുകൂടിയ 6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 25 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർ‌ജ് ആകാൻ സഹായിക്കുന്ന 5000mAh ബാറ്ററിയും സ്മാർട്ട്‌ഫോണിന് ഉണ്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News