Toyota Urban Cruiser Hyryder: ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡിന് വില വർധിപ്പിച്ച് കമ്പനി

Toyota Urban Cruiser Hyryder Price: ഹൈബ്രിഡ് വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 50,000 രൂപ വർധിക്കും. എസ്‌യുവിയുടെ ഹൈബ്രിഡ് വേരിയന്റുകളുടെ വില- എസ് ട്രിമ്മിന് 15.61 ലക്ഷം രൂപ (എക്സ്-ഷോറൂം), വി ട്രിമ്മിന്- 19.49 ലക്ഷം (എക്സ്-ഷോറൂം) വരെ ഉയരും.

Written by - Zee Malayalam News Desk | Last Updated : Feb 5, 2023, 07:20 AM IST
  • ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വിലയിൽ മാറ്റം വരുത്തുന്നത് ഇതാദ്യമായാണ്
  • എന്നാൽ, വാഹന നിർമ്മാണത്തിന്റെ വർധിച്ചുവരുന്ന ചെലവ് നേരിടാൻ ടൊയോട്ട ഫോർച്യൂണർ പോലെയുള്ള മറ്റ് മോഡലുകളുടെ വിലയിൽ കമ്പനി മുൻപ് വർധനവ് വരുത്തിയിരുന്നു
  • എസ്‌യുവിയുടെ പൂർണ വിലകൾ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ വില പരിഷ്കരണമാണിത്
  • സാധാരണ വകഭേദങ്ങൾക്ക് വില ഉയർത്തിയിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്
Toyota Urban Cruiser Hyryder: ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡിന് വില വർധിപ്പിച്ച് കമ്പനി

ടൊയോട്ട ഹൈബ്രിഡ് എസ്‌യുവിയായ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വില വർധിപ്പിച്ച് കമ്പനി. ഹൈബ്രിഡ് വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 50,000 രൂപ വർധിക്കും. എസ്‌യുവിയുടെ ഹൈബ്രിഡ് വേരിയന്റുകളുടെ വില- എസ് ട്രിമ്മിന് 15.61 ലക്ഷം രൂപ (എക്സ്-ഷോറൂം), വി ട്രിമ്മിന്- 19.49 ലക്ഷം (എക്സ്-ഷോറൂം) വരെ ഉയരും.

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വിലയിൽ മാറ്റം വരുത്തുന്നത് ഇതാദ്യമായാണ്. എന്നാൽ, വാഹന നിർമ്മാണത്തിന്റെ വർധിച്ചുവരുന്ന ചെലവ് നേരിടാൻ ടൊയോട്ട ഫോർച്യൂണർ പോലെയുള്ള മറ്റ് മോഡലുകളുടെ വിലയിൽ കമ്പനി മുൻപ് വർധനവ് വരുത്തിയിരുന്നു. എസ്‌യുവിയുടെ പൂർണ വിലകൾ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ വില പരിഷ്കരണമാണിത്. സാധാരണ വകഭേദങ്ങൾക്ക് വില ഉയർത്തിയിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഹൈറൈഡർ കഴിഞ്ഞ വർഷം മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. മികച്ച മൈലേജാണ് ഹൈറൈഡറിന്റെ പ്രധാന ആകർഷണം. അടുത്തിടെ എസ്‌യുവിയുടെ സിഎൻജി വേരിയന്റും ടൊയോട്ട പുറത്തിറക്കി. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കിയുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്തതും അതിന്റെ സെഗ്‌മെന്റിലെ ആദ്യത്തെ ഹൈബ്രിഡ് വാഹനങ്ങളിലൊന്നുമാണ്.

ALSO READ: Car Fire: കാറിന് തീപിടിച്ചാൽ എന്തൊക്ക ചെയ്യണം? ചെയ്യരുത്

കാറിന്റെ ഹൈബ്രിഡ് ട്രിമ്മുകൾക്ക് ടൊയോട്ടയുടെ 1.5 ലിറ്റർ ടിഎൻജിഎ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനാണ് ശക്തി പകരുന്നത്. ഇത് 92 എച്ചിപിയും 122 എൻഎം പീക്ക് ടോർക്കും നൽകുന്നു. എഞ്ചിനെ സഹായിക്കാൻ, കാറിന് 79 എച്ച്പിയും 141 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ ഉണ്ട്. അവ 114 എച്ച്പി ഉത്പാദിപ്പിക്കുന്നു. 0.76കെഡബ്ല്യുഎച്ച് ലിഥിയം-അയൺ ബാറ്ററി കരുത്തുറ്റ ഹൈബ്രിഡ് സിസ്റ്റത്തെ ശക്തിപ്പെടുത്തുന്നു. 29.97കെപിഎച്ച് ഇന്ധനക്ഷമതയുണ്ട് ഇതിന്.

ഹൈബ്രിഡ് പതിപ്പിന് പുറമെ, ടൊയോട്ട ഹൈറൈഡർ വിപണിയിലെ ഒരു സിഎൻജി പതിപ്പ് കൂടിയാണ്. ഇത് ഉപയോക്താക്കൾക്ക് ഒരു കിലോ മീറ്ററിന് 26.6 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. വിപണിയിലെ ജനപ്രിയ എസ്‌യുവികളായ ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നീ മോഡലുകൾക്കെതിരെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മത്സരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News