Club House: അപകടം ക്ലബ് ഹൗസോ? അതിലെ ആളുകളോ? നടക്കുന്ന ചർച്ചകളോ ?

 മൾട്ടിലെവൽ മാർക്കറ്റിങ്ങ് മുതൽ സ്പേസ് എക്സ് വരെയും  ചാറ്റ് റൂമുകളിൽ സംസാരിക്കുന്നു. കള്ളക്കടത്തും, അഡൾട്ട്സ് ഒൺലി വരെയും എത്തി 

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 05:12 PM IST
  • സ്ത്രീകളുടെ ഗ്രൂപ്പിൽ നിന്നടക്കം സംസാരിച്ച് ഒാഡിയോകൾ യൂടൂബിലടക്കം പ്രചരിക്കാൻ തുടങ്ങി.
  • ക്ലബ് ഹൗസിൻറെ തുടക്കം മുതൽ സൈബർ ഡോമും, കേരളാ പോലീസും ആപ്പ് നിരീക്ഷിച്ചിരുന്നു
  • കൂടാതെ ആപ്പ് ഇൻസ്റ്റോൾ ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെയും ആധികാരികതകൾ ഒന്നും കമ്പനിയും പറയുന്നില്ല.
Club House: അപകടം ക്ലബ് ഹൗസോ? അതിലെ ആളുകളോ? നടക്കുന്ന ചർച്ചകളോ ?

ലോക്ക് ഡൗണിൽ വിരസരായിരുന്ന മനുഷ്യർക്ക് പ്രത്യേകിച്ച് മലയാളികൾ ഇഷ്ട്ടപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റം ഫോം ആയിരുന്നു. ക്ലബ് ഹൗസ്.  ഒരു കോടിയിലധികം പേർ ക്ലബ് ഹൗസ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. നിരവധി റൂമുകൾ പലതരം ചർച്ചകൾ വ്യത്യസ്തരായ മനുഷ്യർ അതാണ് ക്ലബ് ഹൗസ്.

എവിടെയാണ് അപകടം

ആളുകളുടെ എണ്ണം കൂടുമ്പോൾ സംസാരിക്കുന്ന വിഷയങ്ങൾക്കും പഞ്ഞം ഉണ്ടാവില്ലല്ലോ മൾട്ടിലെവൽ മാർക്കറ്റിങ്ങ് മുതൽ സ്പേസ് എക്സ് വരെയും  ചാറ്റ് റൂമുകളിൽ സംസാരിക്കുന്നു. കള്ളക്കടത്തും, അഡൾട്ട്സ് ഒൺലി വരെയും എത്തി പിന്നെ കാര്യങ്ങൾ. അതിനിടയിൽ സ്ത്രീകളുടെ ഗ്രൂപ്പിൽ നിന്നടക്കം സംസാരിച്ച് ഒാഡിയോകൾ യൂടൂബിലടക്കം പ്രചരിക്കാൻ തുടങ്ങി.

ALSO READ : Kseb Bill Payment: ബില്ല് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ തത്കാലം തീരുമാനമില്ല

ഇത് ആളുകൾ അറിഞ്ഞിരുന്നോ എന്ന് പോലും അറിയില്ല. സ്വകാര്യ സംഭാഷണങ്ങളായിരുന്നു ഇവയിൽ പലതും. ക്ലബ് ഹൗസിൻറെ തുടക്കം മുതൽ സൈബർ ഡോമും, കേരളാ പോലീസും ആപ്പ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണയാണ് അത് കുറച്ചുകൂടി ശക്തമാക്കിയത്.

Also Read:  SpaceX Inspiration4: ചരിത്രത്തിലാദ്യമായി നാല് സാധാരണക്കാർ ബഹിരാകാശത്തിലേക്ക്, ചിത്രങ്ങൾ കാണാം 

ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള റൂമുകള്‍ ഉണ്ട്. യുവജനങ്ങളെ ഉള്‍പ്പെട വഴിതെറ്റിക്കുന്ന ഇത്തരം റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സ്വകാര്യത വലിയ പ്രശ്നം

ആദ്യം പറഞ്ഞതു പോലെ ശബ്ദ സന്ദേശം വഴിയുള്ള ചാറ്റ റൂമുകളായതിനാൽ തന്നെ പലരുടെയും പുറത്താവുന്നത്. ശബ്ദ സന്ദേശങ്ങളാണ്. കൂടാതെ ആപ്പ് ഇൻസ്റ്റോൾ ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെയും ആധികാരികതകൾ ഒന്നും കമ്പനിയും  പറയുന്നില്ല. ഇതുകൊണ്ടൊക്കെ തന്നെ ക്ലബ് ഹൗസ് അംഗങ്ങളുടെ സ്വകാര്യത വലിയ പ്രശ്നമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News