Bengaluru : റെഡ്മി നോട്ട് 11 സീരീസ് (Redmi Note 11 Series) ഈ മാസം ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 9 നാണ് സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സീരിസിലെ ആകെ രണ്ട് ഫോണുകൾ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 എസ് ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഈ ഫോണുകൾ 2022 ന്റെ തുടക്കത്തിൽ തന്നെ ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ 5 ജി എന്നീ ഫോണുകളും ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. റെഡ്മി നോട്ട് 11 എസ് ഫോണുകൾ 5 ജി സപ്പോർട്ടോട് കൂടിയാണ് എത്തുന്നത്.
ALSO READ: Android Tricks | ഫോണിലെ ചില ഫയലുകൾ ഹൈഡ് ചെയ്യണോ? വേറെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സാധിക്കും
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി നോട്ട് 11 ഫോണുകളുടെ വില 13,999 രൂപ മുതലായിരിക്കും. അതേസമയം റെഡ്മി നോട്ട് 11 എസ് ഫോണുകളുടെ വില 16,999 രൂപ മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 10 ഫോണുകളുടെ പിൻഗാമിയായി റെഡ്മി നോട്ട് 11 ഫോണുകൾ എത്തുന്നത്. എന്നാൽ കൂടുതൽ മികച്ച അപ്ഡേറ്റുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ALSO READ: 5G and Flight Service : രാജ്യത്ത് 5ജി തരംഗം വിമാന സർവീസുകളെ ബാധിക്കില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
"റൈസ് ടു ദി ചലഞ്ച്" എന്ന ടാഗ് ലൈനോട് കൂടിയാണ് പുതിയ സീരീസ് അവതരിപ്പിച്ചിട്ടുള്ളത്. ഈ സീരീസ് മുമ്പ് ചൈനയിൽ അവതരിപ്പിച്ചിരുന്നു. റെഡ്മി നോട്ട് 11 ഫോണുകൾ ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്സെറ്റോട് കൂടിയാണ് ഫോൺ ആഗോള വിപണിയിൽ എത്തിയത്. എന്നാൽ ചൈനയിൽ ഈ ഫോണുകൾ മീഡിയടെക് എസ്ഒസിയോടൊപ്പമാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് ഈ സീരീസുകൾ ചൈനയിൽ അവതരിപ്പിച്ചത്.
ALSO READ: iPhone Face ID | മാസ്ക് ധരിച്ചും ഫോൺ അൺലോക്ക് ചെയ്യാം, പുതിയ ഫീച്ചറുമായി ആപ്പിൾ
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 ഫോണുകളിൽ ഉള്ളത്, ഫോണിന്റെ റിഫ്രഷ് റേറ്റ് 90Hz ആണ്. ഫോണിന് ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. പ്രൈമറി ക്യാമറ 108 മെഗാപിക്സലുകളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
റെഡ്മി നോട്ട് 11 ഫോണുകളുടെ ബാറ്ററി 5000mAh ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ 33W ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉണ്ടായിരിക്കും. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കർ സെറ്റപ്പ് എന്നിവയും ഫോണിൽ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...