Jio Plan Price Hike: തങ്ങളുടെ ഉപഭോക്താക്കൾക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി ടെലികോം മേഖലയിലെ വമ്പനായ റിലയൻസ് ജിയോ. കമ്പനി തങ്ങളുടെ കുറഞ്ഞ മൂല്യമുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ വില 20% വരെ വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.
കമ്പനിയുടെ ഈ തീരുമാനം മൂലം വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകള്‍ക്കായി ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. അടുത്തിടെയാണ് കമ്പനി 749 രൂപയുടെ മികച്ച പ്ലാനിന്‍റെ വില 150 രൂപ വര്‍ദ്ധിപ്പിച്ചത്. ഈ പ്ലാന്‍ ഇപ്പോള്‍ 899 രൂപയ്ക്കാണ് ലഭിക്കുന്നത്.
റിയാലന്‍സ് ജിയോ വില കൂട്ടിയ പ്ലാനുകള്‍ ഇവയാണ്
റിലയൻസ് ജിയോ 155, 185, 749 രൂപയുടെ പ്ലാനുകൾ ഉൾപ്പെടെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളുടെയും വില വർദ്ധിപ്പിച്ചു. അതായത് ഇവയ്‌ക്കെല്ലാം ഇനി ഉപയോക്താക്കൾ കൂടുതൽ വില നൽകേണ്ടിവരും. കമ്പനി അതിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്ലാനുകളുടെ പുതിയ വിലകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
155 രൂപ പ്ലാനിന്‍റെ പുതിയ വില
155 രൂപയുടെ പ്ലാനിന്‍റെ വില ഇപ്പോൾ 186 രൂപയായി വര്‍ദ്ധിപ്പിച്ചു. ഈ പ്ലാനിന്‍റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാനില്‍ ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളിംഗ് ലഭിക്കും. ഇതുകൂടാതെ, പ്രതിദിനം 1 GB ഡാറ്റയും 100 എസ്എംഎസും തികച്ചും സൗജന്യമാണ്.
185 രൂപ പ്ലാനിന്‍റെ പുതിയ വില
185 രൂപയുടെ ഈ പ്ലാന്‍ ഇനി മുതല്‍ 222 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. ഈ പ്ലാനിന്‍റെയും വാലിഡിറ്റി 28 ദിവസമാണ്. ഉപയോക്താക്കൾക്ക് ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കും. കൂടാതെ, പ്രതിദിനം 100 സൗജന്യ എസ്എംഎസും 2 ജിബി ഡാറ്റയും ലഭിക്കും. അതായത് ഈ പ്ലാനിലൂടെ മൊത്തം 56 ജിബി ഡാറ്റ പ്രയോജനപ്പെടുത്താം.
749 രൂപയുടെ പ്ലാനിന്‍റെ പുതിയ വില
അടുത്തിടെ, കമ്പനി അതിന്‍റെ ഏറ്റവും ആകര്‍ഷകമായ 749 രൂപയുടെ പ്ലാനിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഈ പ്ലാനിന് ഇപ്പോള്‍ 899 രൂപയാണ് നല്‍കേണ്ടത്. 336 ദിവസത്തെ ദീർഘകാല വാലിഡിറ്റിയിൽ വരുന്ന ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കും. കൂടാതെ, 28 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയും ലഭിക്കും.
ഇന്നത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ടെലികോം ഈ രംഗത്തേയ്ക്ക് ചുവടുവച്ചിട്ട് അധികം വര്‍ഷമായില്ല, എന്നാല്‍ കുറഞ്ഞ കാലയളവില്‍ തന്നെ ഏറെ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞു.
റിലയന്‍സ് ജിയോ എന്ന പേരില്‍ ടെലികോം സേവനങ്ങള്‍ അവതരിപ്പിച്ച കമ്പനി വിപണി പിടിച്ചടക്കാന്‍ പല തന്ത്രങ്ങളും പയറ്റി. തുടക്കത്തില്‍ റിലയൻസ് ജിയോ (Jio) സൗജന്യ സേവനം നൽകി വളരെയധികം ആളുകളെ തങ്ങളുടെ ഉപഭോക്താക്കളാക്കി. നിശ്ചിത കാലയളവിലേയ്ക്കായിരുന്നു ഇത്. പിന്നീട് സൗജന്യ സേവനങ്ങള്‍ നല്‍കുന്ന കാലയളവ് കമ്പനി ദീര്‍ഘിപ്പിച്ചു. ഇതോടെ കൂടുതല്‍ ആളുകള്‍ ജിയോയുടെ ഉപയോക്താക്കളായി.
എന്നാല്‍ ഇപ്പോള്‍ ആവശ്യത്തിന് ആളുകളെ ഉപഭോക്താക്കളാക്കി നേടിക്കഴിഞ്ഞപ്പോള്‍ ജിയോ പണം ഈടാക്കാന്‍ തുടങ്ങി. എന്നാല്‍, ഇപ്പോള്‍ ഏറെ പ്രിയപ്പെട്ട പ്ലാനുകളുടെ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് മറ്റൊരു വലിയ തിരിച്ചടി നൽകിയിരിക്കുകയാണ് റിലയന്‍സ് ജിയോ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...