New Delhi: സാംസങിന്റെ ഏറ്റവും പുതിയ ഗാലക്‌സി എ (Samsung Galaxy A) സീരിസിലെ ഫോൺ വിവിധ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഗാലക്‌സി എ 52, ഗാലക്‌സി എ72 എന്നീ ഫോണുകളാണ് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇത് കൂടാതെ സാംസങ് ഗാലക്‌സി എ 52 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നാണ് ഇപ്പോൾ റിപ്പോർ്‌ട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എ 52 4ജി പുറത്തിറക്കിയ സമയം മുതലുള്ള ഉപഭോക്താക്കളുടെ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ ജി ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്.
Samsung Galaxy A52 ഫോണുകളുടെ 6ജിബി റാം, 128 ജിബി സ്റ്റോറേജ് ഫോണുകളുടെ വില 26,499 രൂപയായിരുന്നു. അതിന്റെ തന്നെ 8ജിബി റാം 128 ജിബി സ്റ്റോറേജ് ഫോണുകളുടെ വില 27,999 രൂപയായിരുന്നു. അതെ സമയം Samsung Galaxy A72 ഫോണിന്റെ 8ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 34,999 രൂപയും 8ജിബി റാം 256 ജിബി സ്റ്റോറേജ് ഫോണുകളുടെ വില 37,999 രൂപയുമായിരുന്നു.
ALSO READ: Moto G40 Fusion ഇന്ന് ഫ്ലിപ്പ്ക്കാർട്ടിൽ വിൽപ്പന ആരംഭിച്ചു; സവിശേഷതകൾ എന്തൊക്കെ?
ഫോണിന് 4ജി, 5ജി വാരിയന്റുകളാണുള്ളത്. Samsung Galaxy A52 ന് ഫോണിന് 6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് സൂപ്പർ AMOLED ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയാണ് (Display) ഉള്ളത്. ഇതിനോടൊപ്പം തന്നെ 90 Hz റിഫ്രഷ് റേറ്റും ഉണ്ടാകും. അതെ സമയം സാംസങ് ഗാലക്‌സി എ 52 5ജി വേരിയന്റിന് 120 Hz റിഫ്രഷ് റേറ്റും ഉണ്ട് .
Samsung Galaxy A52 ന് സാംസങ് ഗാലക്സി S 21ന് സമാനമായ വെർട്ടിക്കൽ ക്വാഡ് റിയർ ക്യാമറകൾ (Camera) ആണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ക്വാഡ് ക്യാമറകൾ 64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ എന്നിങ്ങനെയാകും ഉണ്ടാകുക. അതെ സമയം ഫ്രന്റ് കാമറ 32 മെഗാപിക്സൽ ആണ്.
സ്നാപ്ഡ്രാഗൺ 720G SoC പ്രോസസ്സറാണ് സാംസങ് ഗാലക്സി A52 ന് ഉള്ളത്. അതെ സമയം ഫോണിന്റെ (Smart Phone) 5ജി വേർഷന് സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സറും ഉണ്ടാകും . 4500 mAh ബാറ്ററിയും ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയറുമാണ് ഫോണിൽ ഉള്ളത്. ഫിംഗർ പ്രിന്റ് സ്കാനർ, IP67 വാട്ടർ റെസിസ്റ്റൻസ് എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.