Smart Phone in Toilet: സ്മാർട്ട് ഫോണുമായി ടോയ്ലറ്റിൽ പോകാറുണ്ടോ? അപകടം കാത്തിരിക്കുന്നു

Mobile Phone Using in Toilet Issues: ആളുകൾ ഇന്നുവരെ ഉപേക്ഷിച്ചിട്ടില്ലാത്ത ശീലം.ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്ന പരിപാടിയാണ്

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 09:09 AM IST
  • സ്മാർട്ട്ഫോൺ ബാത്ത്റൂമിലേക്ക് കൊണ്ടുപോകുന്ന ശീലം വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും
  • ബാക്ടീരിയകൾ വായിലൂടെയും കണ്ണിലൂടെയും മൂക്കിലൂടെയും ശരീരത്തിലും പ്രവേശിക്കും
  • 28 ദിവസം വരെ മൊബൈൽ ഫോൺ സ്ക്രീനുകളിൽ രോഗാണുക്കൾ ജീവിക്കുമെന്ന് റിപ്പോർട്ടുകൾ
Smart Phone in Toilet: സ്മാർട്ട് ഫോണുമായി ടോയ്ലറ്റിൽ പോകാറുണ്ടോ? അപകടം കാത്തിരിക്കുന്നു

കൊവിഡ്-19 ന് ശേഷം ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെ അധികം ജാഗ്രത പുലർത്തുന്നുണ്ട്. ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ് വൈറസ് ജനങ്ങളെ ബോധ്യപ്പെടുത്തി. ഇപ്പോൾ മിക്കവാറും എല്ലാ ആളുകളും സാനിറ്റൈസർ ഉപയോഗിക്കുന്നു. ഇതൊക്കെ ദൈനംദിന ശീലങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ ആളുകൾ ഇന്നുവരെ ഉപേക്ഷിച്ചിട്ടില്ലാത്ത ശീലം.ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്ന പരിപാടിയാണ്.

ഞെട്ടിക്കുന്ന റിപ്പോർട്ട് 

NordVPN നടത്തിയ ഒരു പഠനത്തിൽ 10 ൽ 6 പേരും അവരുടെ ഫോൺ വാഷ്റൂമിലേക്ക് കൊണ്ടുപോകുന്നുണ്ടത്രെ. യുവാക്കളാണ്  ഭൂരിഭാഗവും ഈ കണക്കിൽ ഉൾപ്പെടുന്നവർ. മറ്റൊരു കണക്ക് ടോയ്ല്റ്റിൽ ഇരുന്ന് ഫോണിൽ എന്ത് കാണുന്നു എന്നുള്ളതാണ്. ഈ ഗവേഷണത്തിൽ പങ്കെടുത്തവരിൽ 61.6 ശതമാനം പേരും തങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ടോയ്‌ലറ്റ് സീറ്റിലിരുന്ന് പരിശോധിക്കുന്നതായി സമ്മതിച്ചിട്ടുണ്ട്. കൂടാടെ 33.9% ആളുകൾ ബാത്ത്റൂമിൽ കറന്റ് അഫയേഴ്സ് വായിക്കുന്നു എന്നും ഗവേഷണത്തിൽ പറയുന്നുണ്ട്. 24.5% ആളുകൾ അവരുടെ സുഹൃത്തുക്കൾക്കോ ​​ബന്ധുക്കൾക്കോ ​​സന്ദേശമയയ്‌ക്കുന്നു. കോളുകൾ പോലും ചെയ്യാറുണ്ട്.

സ്മാർട്ട്ഫോൺ ആസക്തി

സ്മാർട്ട്ഫോൺ ബാത്ത്റൂമിലേക്ക് കൊണ്ടുപോകുന്ന ശീലം വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് മൂലം സ്മാർട്ട്ഫോണിൽ അപകടകരമായ ബാക്ടീരിയകൾ അവശേഷിക്കും. ഒരു വശത്ത്, ആളുകൾ ടോയ്‌ലറ്റ് സീറ്റിൽ  തിരക്കിലാവുമ്പോൾമറുവശത്ത്, ബാക്ടീരിയകളും രോഗാണുക്കളും ആളുകളുടെ കൈകളിലൂടെ സ്മാർട്ട്‌ഫോണിന്റെ ഉപരിതലത്തിൽ എത്തും.

ആളുകൾ ദിവസം മുഴുവൻ ഈ ഫോൺ ഉപയോഗിക്കുന്നു, ഈ ബാക്ടീരിയകൾ അവരുടെ വായിലൂടെയും കണ്ണിലൂടെയും മൂക്കിലൂടെയും ശരീരത്തിലും പ്രവേശിക്കുകയും ആളുകൾക്ക് അസുഖം വരികയും ചെയ്യും.
28 ദിവസം വരെ മൊബൈൽ ഫോൺ സ്ക്രീനുകളിൽ രോഗാണുക്കൾ ജീവിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്വയം സുരക്ഷിതരായിരിക്കേണ്ടത് പ്രധാനം

ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, നിങ്ങളുടെ ഫോൺ വാഷ്‌റൂമിലേക്ക് കൊണ്ടുപോകരുത്. ഫോൺ മാത്രമല്ല, നിങ്ങളുടെ ഇയർബഡുകളോ മറ്റേതെങ്കിലും ഗാഡ്‌ജെറ്റോ ബാത്ത്റൂമിലേക്ക് കൊണ്ടുപോകരുത്. ദോഷകരമായ അണുക്കൾ ഇതിലും കടന്നു കൂടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News