Nissan 7 Seater: മാരുതി എർട്ടിഗയേക്കാൾ വിലകുറവാണ് ഈ 7 സീറ്റർ കാറിന്! അറിയാം

Upcoming 7-Seater MPV: പുതിയ നിസ്സാൻ 7-സീറ്റർ MPV യുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഇതിന്റെ വില മാരുതി എർട്ടിഗയേക്കാൾ കുറവാണെന്നാണ് കണക്കാക്കുന്നത്.

Written by - Ajitha Kumari | Last Updated : Feb 12, 2023, 10:41 PM IST
  • പുതിയ നിസ്സാൻ 7-സീറ്റർ MPV-യുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല
  • മാരുതി എർട്ടിഗയേക്കാൾ വിലകുറവാണ് ഈ 7 സീറ്റർ കാറിന്
  • റെനോ ടൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ 7 സീറ്റർ എംപിവി കമ്പനി ഉടൻ പുറത്തിറക്കും
Nissan 7 Seater: മാരുതി എർട്ടിഗയേക്കാൾ വിലകുറവാണ് ഈ 7 സീറ്റർ കാറിന്! അറിയാം

Nissan 7-Seater MPV: അടുത്ത ഏതാനും വർഷങ്ങളിൽ തങ്ങളുടെ യുവി (യൂട്ടിലിറ്റി വെഹിക്കിൾ) ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ നിസാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള X-Trail, Qashqai SUV കളെ കുറിച്ചുള്ള വിശദാംശങ്ങൾ ജാപ്പനീസ് വാഹന നിർമ്മാതാവ് ഇതിനകം പങ്കിട്ടിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണറുമായി മത്സരിക്കുന്ന നിസാൻ എക്സ്-ട്രെയിൽ 2023 മധ്യത്തോടെ വിൽപ്പനയ്ക്കെത്തും.  ഇപ്പോൾ പുറത്തുവരുന്ന  റിപ്പോർട്ടുകൾ പ്രകാരം റെനോ ടൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ 7 സീറ്റർ എംപിവി കമ്പനി ഉടൻ പുറത്തിറക്കുമെന്നാണ്.  CMF-A+ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്.

Also Read: Flipkart Sale: 19,990 രൂപയുടെ സ്മാർട്ട് ഫോൺ കിഴിവിൽ 13,850 രൂപക്ക്, ഇത് വമ്പൻ ഓഫര്‍

പുതിയ നിസാൻ 7-സീറ്റർ എംപിവിയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇതിന്റെ പവർട്രെയിനും സവിശേഷതകളും റെനോ ട്രൈബറുമായി സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നു.  ഇതിന് 1.0L, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും. ഇത് 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു.  ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനോടുകൂടിയ പുതിയ എംപിവിയും കാർ നിർമ്മാതാവ് അവതരിപ്പിച്ചേക്കാം. മാനുവൽ, എഎംടി ഗിയർബോക്‌സുകൾ നൽകാനും സാധ്യതയുണ്ട്.  ഇതിന്റെ വില മാരുതി എർട്ടിഗയേക്കാൾ കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്.

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 

 

ഡിസൈനിന്റെ കാര്യത്തിൽ പുതിയ നിസാൻ 7-സീറ്റർ MPV റെനോ ടൈബറിൽ നിന്നും വ്യത്യസ്തമായിരിക്കും. അതിന്റെ ചില ഡിസൈൻ ഘടകങ്ങൾ നിസാൻ മാഗ്‌നൈറ്റിൽ നിന്ന് എടുത്തേക്കാം. എന്നിരുന്നാലും അളവുകളുടെ കാര്യത്തിൽ ഇത് ട്രൈബറിന് സമാനമായിരിക്കും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, നീക്കം ചെയ്യാവുന്ന മൂന്നാം നിര, പുഷ്-ബട്ടൺ സ്റ്റാർട്ട്, എൽഇഡി ലൈറ്റിംഗ് സജ്ജീകരണം, രണ്ടാം നിര റിക്‌ലൈൻ, റൂഫ് മൗണ്ടഡ് എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News