WhatsApp features in 2021: വാട്‍സ്ആപ്പിന്റെ വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഏതൊക്കെയെന്ന് അറിയാമോ?

മാസങ്ങൾക്ക് മുമ്പ് തന്നെ വാട്ട്സ്ആപ്പ് പല ഉപകരണങ്ങളിൽ ഒരേസമയം ഉപയോഗിക്കാവുന്ന സൗകര്യം ഉടൻ കൊണ്ട് വരുമെന്ന് അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 08:37 PM IST
  • മാസങ്ങൾക്ക് മുമ്പ് തന്നെ വാട്ട്സ്ആപ്പ് പല ഉപകരണങ്ങളിൽ ഒരേസമയം ഉപയോഗിക്കാവുന്ന സൗകര്യം ഉടൻ കൊണ്ട് വരുമെന്ന് അറിയിച്ചിരുന്നു.
  • ഒരു മെസ്സേജ് അയച്ച് കഴിഞ്ഞാൽ കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ ആ മെസ്സേജ് ഡിലീറ്റ് ആകുമെന്നതാണ് പ്രത്യേകത.
  • ഒരു ഫോട്ടോയും വീഡിയോയും അയച്ചാൽ ഈ ഫീച്ചറിൽ ഒരു തവണ മാത്രമേ കാണാൻ സാധിക്കൂ.
  • ഈ അപ്ഡേറ്റ് വന്നാൽ ഇൻസ്റ്റാഗ്രാം റീൽ വാട്ട്സ്ആപ്പിലും കാണാൻ സാധിക്കും.
WhatsApp features in 2021: വാട്‍സ്ആപ്പിന്റെ വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഏതൊക്കെയെന്ന് അറിയാമോ?

ഈ വര്ഷം വാട്ട്സ്ആപ്പിന് (WhatsApp) വിവിധ അപ്ഡേറ്റുകളാണ് വരാനിരിക്കുന്നത്. ഇതിൽ ഒരേസമയം വിവിധ ഫോണുകളിൽ നിന്ന് വാട്ട്സ്ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യം. സ്നാപ്പ്ചാറ്റിലേത് (Snapchat)  പോലെ കുറച്ച് സമയങ്ങൾക്കുള്ളിൽ മെസ്സേജ് ഡിലീറ്റ് ആകുന്ന ഫീച്ചർ എന്നിവയാണ് ഉടൻ എത്തുന്നത്. 

1) വിവിധ ഉപകരണങ്ങളിൽ ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യം

മാസങ്ങൾക്ക് മുമ്പ് തന്നെ വാട്ട്സ്ആപ്പ് പല ഉപകരണങ്ങളിൽ ഒരേസമയം ഉപയോഗിക്കാവുന്ന സൗകര്യം ഉടൻ കൊണ്ട് വരുമെന്ന് അറിയിച്ചിരുന്നു. ഫേസ്ബുക്കിന്റെ (Facebook) സിഇഓ യുടെ ഈ വിവരം അറിയിച്ചിരുന്നു. ഇത് 2 മാസങ്ങൾക്ക് ഉള്ളിൽ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: RSS സർസംഘചാലക് മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജും നീക്കം ചെയ്തു, വിശദീകരണം നൽകാതെ Twitter

2) മെസ്സേജ് സ്വയം ഡിലീറ്റ് ആകുന്ന സൗകര്യം

സ്നാപ്ചാറ്റിലേത് പോലുള്ള മെസ്സേജിങ് സൗകര്യമാണ് വാട്ട്സ്ആപ്പ് കൊണ്ട് വരാൻ ശ്രമിക്കുന്നത്. ഒരു മെസ്സേജ് അയച്ച് കഴിഞ്ഞാൽ കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ ആ മെസ്സേജ് ഡിലീറ്റ് ആകുമെന്നതാണ് പ്രത്യേകത. വാട്ട്സ്ആപ്പ് ചാറ്റിങ്ങിൽ കൂടുതൽ സ്വകാര്യത കൊണ്ട് വരാനാണ് ഇത് ഉപയോഗിക്കുന്നത്.

ALSO READ: New Digital Rules : പുതിയ ഡിജിറ്റൽ നയങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് Twitter ന് അന്ത്യാശാസനം നൽകി കേന്ദ്ര സർക്കാർ

3) "വ്യൂ വൺസ് " എന്ന ഫീച്ചർ

മെസ്സേജ് സ്വയം ഡെലീറ്റാവുന്ന ഫീച്ചറിന് സമാനമായ ഫീച്ചറാണ് ഇത്. ഒരാൾ വായിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ മെസ്സേജ് ഡിലീറ്റ് ആകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഒരു ഫോട്ടോയും വീഡിയോയും അയച്ചാൽ ഈ ഫീച്ചറിൽ ഒരു തവണ മാത്രമേ കാണാൻ സാധിക്കൂ.

ALSO READ: Twitter ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ ട്വിറ്റർ അത് പുനഃസ്ഥാപിച്ചു

4) ഇൻസ്റ്റാഗ്രാം റീൽ വാട്ട്സ്ആപ്പിലും

ഫേസ്ബുക്ക് അതിന്റെ വിവിധ സോഷ്യൽ മീഡിയകൾ (Social Media) ഒരുമിപ്പിക്കാൻ നേരത്തെ തന്നെ ആലോചിച്ചിരുന്നു. ഇപ്പോഴുള്ള ഈ അപ്ഡേറ്റ് വന്നാൽ ഇൻസ്റ്റാഗ്രാം റീൽ വാട്ട്സ്ആപ്പിലും കാണാൻ  സാധിക്കും. നിങ്ങളുടെ കോണ്ടാക്ടിലുള്ള എല്ലാവരുടെയും ഇൻസ്റ്റാഗ്രാം റീല് നിങ്ങൾക്ക് വാട്ട്സ്ആപ്പിൽ കാണാൻ സാധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News