വാട്സാപ്പ് അടക്കമുള്ള ആപ്പുകളിൽ സന്ദേശങ്ങൾ അയക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ടെക്സ്റ്റ് മെസേജ്, വോയിസ് മെസേജ് എന്നിവയെ കൂടാതെ കഴിഞ്ഞ കുറച്ചു നാളുകളായി കണ്ട് വരുന്നതാണ് സ്റ്റിക്കർ മെസേജുകൾ. ആഘോഷങ്ങൾ എല്ലാം വരുമ്പോൾ ആളുകൾ ഇപ്പോൾ ആശംസകൾ അറിയിക്കുന്നത് ഈ സ്റ്റിക്കർ സന്ദേശങ്ങളിലൂടെയാണ്. മലയാള സിനിമ ഡയലോഗുകൾ, നടീനടന്മാരുടെ ചിത്രങ്ങൾ വച്ചുള്ള സ്റ്റിക്കറുകൾ അങ്ങനെ നിരവധിയുണ്ട്. സ്വന്തം ഫോട്ടോ ഉപയോഗിച്ചുള്ള സ്റ്റിക്കറുകൾ പലരും നമുക്ക് അയച്ച് തരാറുണ്ട്. എന്നാൽ അത് എങ്ങനെയെന്ന് നിങ്ങൾക്ക് അറിയാമോ? ആൻഡ്രോയിഡിലും ഐഫോണിലും ഇതിനുള്ള സംവിധാനം ഉണ്ട്.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സ്റ്റിക്കർ മേയ്ക്കർ ആപ്പ് ഡൗൺലോഡ് ചെയ്യണം. തുടർന്ന് സ്റ്റിക്കർ പാക്കിന് ഒരു പേര് നൽകണം. വേണമെങ്കിൽ ഓതർ നെയിമും നൽകാം. ഇത് കഴിയുമ്പോൾ 30 ടൈലുകൾ സ്ക്രീനിൽ കാണാൻ കഴിയും. അതിൽ ഒരെണ്ണം സെലക്ട് ചെയ്ത ശേഷം ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ എടുക്കുകയോ ഗാലറിയിൽ നിന്നും ഫോട്ടോ സെലക്ട് ചെയ്യുകയോ ചെയ്യാം. ഫയൽ മാനേജറിൽ നിന്നും ഫോട്ടോ എടുക്കാം.
Also Read: UPI പണമിടപാട് ഇന്റർനെറ്റോ സ്മാർട്ട്ഫോണോ ഇല്ലാതെ ചെയ്യാം; പുതിയ സംവിധാനവുമായി RBI
പിന്നീട് ഈ ഫോട്ടോ വൃത്താകൃതിയിലോ ചതുരാകൃതിയിലോ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ആകൃതിയിൽ വേണേലും കട്ട് ചെയ്തെടുക്കാം. ചിത്രം ക്രോപ്പ് ചെയ്ത് കഴിഞ്ഞാൽ യെസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇങ്ങനെ മൂന്ന് സ്റ്റിക്കറുകൾ ആകുമ്പോൾ ആഡ് ടു വാട്സാപ്പ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യണം. തുടർന്ന് ഉപയോക്താവിന് ഒരു കൺഫർമേഷൻ മെസേജ് ലഭിക്കും. ഇനി വാട്സാപ്പ് ഓപ്പൺ ചെയ്ത് ഇമോജി ഐക്കൺ ക്ലിക്ക് ചെയ്ത് സ്റ്റിക്കർ ഐക്കൺ സെലക്ട് ചെയ്യുക. നിങ്ങളുടെ ഫോട്ടോ വച്ച് തയാറാക്കിയ സ്റ്റിക്കർ പായ്ക്ക് കിട്ടും.
ഇത് ഡിലീറ്റ് ചെയ്യാനും സാധിക്കും. സ്റ്റിക്കർ പാക്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം മുകളിൽ വലതുവശത്തായി കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം.
Also Read: Apple iPhone: വൻ വിലക്കുറവ്!! ഐഫോൺ സീരീസിലെ ഈ ഫോണുകൾക്ക് വില കുറയാൻ കാരണം ഇതാണ്
ഐഫോണിൽ സ്റ്റിക്കറുകൾ തയാറാക്കാൻ ഫോട്ടോ എഡിറ്റിങ് ആപ്പ് വേണം. ഐഫോണിലെ ആപ്പ് സ്റ്റോറിൽ നിന്നും ബസാർട്ട് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഫോട്ടോ തിരഞ്ഞെടുക്കാം. തുടർന്ന് അതിലെ ടൂൾസ് ഉപയോഗിച്ച് സ്റ്റിക്കർ തയാറാക്കാം. ചിത്രങ്ങൾക്കൊപ്പം ടെക്സ്റ്റുകളും നൽകാൻ സാധിക്കും. അതിനായി ഡയലോഗ് ബോക്സുകൾ ആഡ് ചെയ്യാം. വേണ്ട മാറ്റങ്ങൾ വരുത്തി കഴിഞ്ഞാൽ ഷെയർ ഐക്കൺ ക്ലിക്ക് ചെയ്ത് വാട്സാപ്പ് ഓപ്പൺ ചെയ്യാം.
തുടർന്ന് ആഡ് ടു വാട്സാപ്പ് ഓപ്പൺ ക്ലിക്ക് ചെയ്താൽ സ്റ്റിക്കറുകൾ ആപ്പിൽ ലഭ്യമാകും. ഇനി വാട്സാപ്പ് ഓപ്പൺ ചെയ്ത് ഇമോജി ഐക്കൺ ക്ലിക്ക് ചെയ്ത് സ്റ്റിക്കർ ഐക്കൺ സെലക്ട് ചെയ്യുക. നിങ്ങളുടെ ഫോട്ടോ വച്ച് തയാറാക്കിയ സ്റ്റിക്കർ പായ്ക്ക് കിട്ടും. സ്റ്റിക്കർ പായ്ക്കിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താൻ കഴിയും. കൂടുതൽ സ്റ്റിക്കറുകൾ ഉൾക്കൊള്ളിക്കാൻ അപ്ഡേറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.