വാട്സ്ആപ് സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും മാറ്റുന്നു...

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഓവര്‍ലോഡായ സെര്‍വര്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാറ്റിയ വാട്സ്ആപ് സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും മാറ്റുന്നു. 

Updated: May 20, 2020, 05:01 PM IST
വാട്സ്ആപ് സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും മാറ്റുന്നു...

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഓവര്‍ലോഡായ സെര്‍വര്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാറ്റിയ വാട്സ്ആപ് സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും മാറ്റുന്നു. 

15 സെക്കന്‍ഡ് മാത്രമാക്കിയാണ് വാട്സ്ആപ് സ്റ്റാറ്റസ് ദൈര്‍ഘ്യം ആദ്യം കുറച്ചത്. ഇപ്പോഴിതാ, വീണ്ടും വാട്സ്അപ് സ്റ്റാറ്റസ് ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി മാറ്റിയിരിക്കുകയാണ്. വാട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ സ്റ്റാറ്റസ് ദൈര്‍ഘ്യം വര്‍ധിപ്പിച്ചതായി വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മാത്രമാണ് വാട്സ്ആപ് ആദ്യം മാറ്റം കൊണ്ടുവന്നത്. ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന്‍റെ തീരുമാന പ്രകാരം ഇനി വീഡിയോ സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്യുന്നതിനുള്ള പരമാവധി ദൈര്‍ഘ്യം 30 സെക്കന്‍ഡാണ്. 

കൊറോണ വൈറസ് മഹാമാരി ബാധിച്ച രാജ്യങ്ങളിലെ വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗിൽ വൻ വർധനവാണ് ഉണ്ടായതെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

എങ്ങനെയാണ് വാട്സ്ആപ് വീഡിയോ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നത്?

* വളരെ നാളുകള്‍ക്ക് മുന്‍പ് മുതല്‍ തന്നെ വാട്സ്ആപ് ലഭ്യമാക്കിയ ഒരു ഓപ്ഷനാണ് സ്റ്റാറ്റസ്. 

* വീഡിയോ അപ്പ്‌ലോഡ് ചെയ്യാന്‍ വാട്സ്ആപ്പിലെ സ്റ്റാറ്റസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. 

ശേഷം ക്യാമറ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. 

ഫോണ്‍ ഗ്യാലറിയില്‍ നിന്നും പോസ്റ്റ്‌ ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുക്കുക. 

* പുതിയ മാറ്റപ്രകാരം 30 സെക്കന്‍ഡിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ക്രോപ്പ് ചെയ്യേണ്ടി വരും. 

* ശേഷം 'Send' എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക..