WhatsApp’s new feature: വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ; 60 സെക്കൻഡ് വീഡിയോ സന്ദേശം റെക്കോർഡുചെയ്യാനും അയക്കാനും എന്ത് ചെയ്യണം?

WhatsApp latest update: വീഡിയോ ഫയലുകൾ അറ്റാച്ച് ചെയ്യുന്നതിന് പകരം തൽക്ഷണം റെക്കോർഡ് ചെയ്ത് വീഡിയോ അയയ്ക്കാൻ സാധിക്കും. പ്ലാറ്റ്‌ഫോമിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 11:45 AM IST
  • വീഡിയോ മോഡിലേക്ക് മാറാൻ ടാപ്പുചെയ്‌ത് വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങണം
  • ക്യാമറ ലോക്ക് ചെയ്യാനും ഹാൻഡ്‌സ് ഫ്രീ വീഡിയോ എടുക്കാനും സാധിക്കും
WhatsApp’s new feature: വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ; 60 സെക്കൻഡ് വീഡിയോ സന്ദേശം റെക്കോർഡുചെയ്യാനും അയക്കാനും എന്ത് ചെയ്യണം?

പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ പുറത്തിറക്കി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. തൽക്ഷണം റെക്കോർഡ് ചെയ്യാനും പങ്കിടാനും കഴിയുന്ന വീഡിയോ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതുവഴി വീഡിയോ ഫയലുകൾ അറ്റാച്ച് ചെയ്യുന്നതിന് പകരം തൽക്ഷണം റെക്കോർഡ് ചെയ്ത് വീഡിയോ അയയ്ക്കാൻ സാധിക്കും.

പ്ലാറ്റ്‌ഫോമിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. പരമാവധി 60 സെക്കൻഡ് വീഡിയോ പകർത്താനും സന്ദേശം കൈമാറാനും ഇതുവഴി സാധിക്കും. നിലവിൽ ഓഡിയോ ക്ലിപ്പ് മാത്രമാണ് തൽക്ഷണം റെക്കോർഡ് ചെയ്ത് അയയ്ക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ വീഡിയോയും ഒരുക്കുകയാണ് വാട്ട്സ്ആപ്പ് ഇപ്പോൾ.

വാട്ട്‌സ്ആപ്പിന്റെ 60 സെക്കൻഡ് വീഡിയോ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം:

വീഡിയോ മോഡിലേക്ക് മാറാൻ ടാപ്പുചെയ്‌ത് വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങണം. ക്യാമറ ലോക്ക് ചെയ്യാനും ഹാൻഡ്‌സ് ഫ്രീ വീഡിയോ എടുക്കാനും നിങ്ങൾക്ക് മുകളിലേക്ക് സ്വൈപ്പ് ചെയ്യാം. ഒരു സംഭാഷണത്തിൽ ഒരു വീഡിയോ തുടങ്ങുമ്പോൾ, അത് സ്വയമേവ നിശബ്ദമായി പ്ലേ ചെയ്യും, ഓഡിയോ ആവശ്യമെങ്കിൽ ഓഡിയോ ഓൺ ചെയ്യാം. വാട്ട്‌സ്ആപ്പിലെ എല്ലാ വീഡിയോ സന്ദേശങ്ങളും എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇനി നമ്പർ ഒന്നും സേവ് ചെയ്യേണ്ട; വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പുത്തൻ ഐഡിയ

വാട്സാപിൽ നമ്പർ സേവ് ചെയ്യാതെ സന്ദേശമയക്കുന്നതെങ്ങനെയെന്നു നമുക്ക് എല്ലാവർക്കും അറിയാം.  എന്നാൽ അറിയാത്തവർക്ക് ഈ അറിവ് ഉപകരിക്കും. പുതിയ അപ്ഡേറ്റുകളിൽ വളരെ സൗകര്യപ്രദമായ നിരവധി സംവിധാനങ്ങളാണ് വാട്സ്ആപ്  ഉപയോഗങ്ങൾക്കായി നൽകുന്നത്.അതായത്, സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത് വാട്ട്‌സ്ആപ് എളുപ്പമാക്കി മാറ്റിയിരിക്കുകയാണ്.

ആദ്യ സമയങ്ങളിൽ ഒന്നുകിൽ നിങ്ങളുടെ കോൺടാക്റ്റുകളിൽ നമ്പർ സേവ് ചെയ്യുക എന്നതായിരുന്നു ഒരു വഴി. അതല്ല എങ്കിൽ  അവർക്ക് സന്ദേശം അയയ്‌ക്കാൻ ഒരു വെബ് ചാറ്റ് ലിങ്ക് ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, നിങ്ങൾക്ക് തിരയൽ ബാറിൽ നമ്പർ ടൈപ്പ് ചെയ്ത് ഒരു സംഭാഷണം ആരംഭിക്കാം. ആദ്യ കാലങ്ങളില്‍ സേവ് ചെയ്യാത്ത നമ്പറുകളിലേക്കു നേരിട്ട് സന്ദേശം അയക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോൾ അത് സാധിക്കുമെങ്കിലും ഉപയോഗിക്കണമെങ്കിൽ അപ്ഡേറ്റു ചെയ്യണമെന്നതു ശ്രദ്ധിക്കണം.

 ഈ സംവിധാനം ഉപയോഗിക്കാൻ ഇഷ്ടമുള്ളവർക്കായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

1.വാട്സ്ആപിനുള്ളിൽ, "പുതിയ ചാറ്റ്" തിരഞ്ഞെടുക്കുക.

2. തിരയൽ ഫീൽഡിൽ, ആവശ്യമായ ഫോൺ നമ്പർ ടൈപ്പ് ചെയ്യുക.

3. വാട്സ്ആപ് നമ്പർ കാണിച്ചുകഴിഞ്ഞാൽ,  ഒരു ചർച്ച ആരംഭിക്കാൻ നിങ്ങൾക്ക് “ചാറ്റ്” ഓപ്ഷൻ ഉപയോഗിക്കാം. 

4. വെബ് ആപ്പിലും സേവ് ചെയ്യാത്ത നമ്പറിലേക്ക് നിങ്ങൾക്ക് സന്ദേശം അയക്കാനും കഴിയും. ബ്രൗസറിൽ ഒരു ചാറ്റ് വിൻഡോ തുറക്കുക, അവിടെ നിങ്ങൾക്ക് ഫോൺ നമ്പർ ടൈപ്പ് ചെയ്യാനും സംഭാഷണം ആരംഭിക്കാനും കഴിയും.

സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് വാട്സ്ആപ് സന്ദേശങ്ങൾ അയയ്‌ക്കാനുള്ള മറ്റു വിദ്യകൾ ഇതാ 

നിങ്ങൾക്ക് ഒരു കോൺടാക്റ്റിനായി ഒരു ക്യുആർ കോഡ് സൃഷ്‌ടിക്കുകയും സംഭാഷണം തുടങ്ങാനായി മറ്റൊരു വ്യക്തിയുടെ ഫോൺ ഉപയോഗിച്ച് അത് സ്‌കാൻ ചെയ്യാനും സാധിക്കും. നിങ്ങളുടെ വാട്സ്ആപ് പ്രൊഫൈൽ ലിങ്ക് പങ്കിടുക. നിങ്ങളുടെ വാട്ട്‌സ്ആപ് പ്രൊഫൈൽ ലിങ്ക് ആരുമായും പങ്കിടാം,  ഒരു സംഭാഷണം ആരംഭിക്കാൻ അവർക്ക് അതിൽ ക്ലിക്ക് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News