വാട്ട്സ്ആപ്പ് പോലുള്ള നിരവധി മെസ്സേജിങ് ആപ്പുകൾ നിലവിലുണ്ടെങ്കിലും, ടെസ്റ്റ് മെസ്സേജുകൾക്ക് ഇപ്പോഴും വളരെയധികം പ്രാധാന്യമുണ്ട്. ബാങ്കുകളുടെയും, ടെലികോം കമ്പനികളുടെയും, മറ്റ് ബിസ്‌നസ്സുകളുടെയും മെസ്സേജുകൾ ടെക്സ്റ്റ് മെസ്സേജുകളായി ആണ് ലഭിക്കുന്നത്.
എന്നാൽ പലപ്പോഴും ഒരുപാട് സ്പാം മെസ്സേജുകളും ലഭിക്കാറുണ്ട്. ഈ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്ന കൂട്ടത്തിൽ പലപ്പോഴും അബദ്ധത്തിൽ ആവശ്യമായ മെസ്സേജുകളും നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ നഷ്ടപ്പെടുന്ന ടെക്സറ്റ് മെസ്സേജുകൾ എങ്ങനെ വീണ്ടെടുക്കണം. അതിനുള്ള വഴികൾ എന്തൊക്കെ?
ALSO READ: Noise Smartwatch | കോളിംഗ് ഫീച്ചറുമായി നോയ്സിന്റെ പുതിയ സ്മാർട്ട് വാച്ച്, മറ്റ് പ്രത്യേകതകൾ അറിയാം
ഗൂഗിൾ ബാക്ക്അപ്പ്
1) നിങ്ങളുടെ ഫോൺ എപ്പോഴും ബാക്ക് അപ്പ് ചെയ്യാൻ ശ്രദ്ധിക്കുക.
2) നിങ്ങളുടെ ഫോൺ ഫാക്റ്ററി റീസെറ്റ് ചെയ്യുകയാണെങ്കിൽ ഗൂഗിൾ ബാക്ക് അപ്പിൽ നിന്ന് മെസ്സേജുകൾ വീണ്ടെടുക്കാം.
3) ഫോൺ റീസെറ്റ് ചെയ്തതിന് ശേഷം ബാക്ക് അപ്പ് ചെയ്തിട്ടുള്ള ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക
4)എന്നിട്ട് ബാക്ക് ആപ്പ് ഡാറ്റ റീസ്റ്റോർ ചെയ്യുക, എസ്എംഎസ് മെസ്സേജ് ഓപ്ഷൻ എനേബിൾ ചെയ്യാൻ ശ്രദ്ധിക്കുക.
ALSO READ: Instagram | ഇനി ഇൻസ്റ്റാഗ്രാം ഓർമിപ്പിക്കും 'ടേക്ക് എ ബ്രേക്ക്', പുതിയ ഫീച്ചർ ഇങ്ങനെ
റിക്കവറി സോഫ്റ്റ്‌വെയർ
അതാവശ്യ ഘട്ടത്തിൽ മാത്രമേ റെക്കവറി സോഫ്റ്റ് വെയർ ഉപയോഗിച്ച് മെസ്സേജുകൾ റിക്കവർ ചെയ്യാൻ പാടുള്ളൂ. ഇതിന് കാശ് ചെലവ് ഒരുപാട് വരാം, അപകടകരമാകാനും സാധ്യതയുണ്ട്. അത് കോഡ് തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നല്ല കമ്പനിയുടേതാണെന്ന് ഉറപ്പ് വരുത്തണം.
1) ആദ്യം ഫോൺ ഫ്ലൈറ്റ് മോഡൽ ഇടുക, നിങ്ങളുടെ ഡെലീറ്റായ വിവരങ്ങൾക്ക് മുകളിൽ പുതിയ വിവരങ്ങൾ വരുന്നത് തടയാൻ ഇത് സഹായിക്കും.
2) റിക്കവറി സോഫ്റ്റ്‌വെയർ കമ്പ്യൂട്ടറിൽ സേവ് ചെയ്യുക
3) യുഎസ്ബി ഡീബഗ്ഗിങ് ഓൺ ചെയ്യുക
4) ഫോണിന്റെ സെറ്റിങ്സിൽ പോകുക, എബൌട്ട് ദി ഫോൺ മെനുവിൽ പോകുക
5) സോഫ്റ്റ്‌വെയറിന്റെ ഇൻഫൊർമേഷനുകൾ എടുക്കുക
6)ഡെവലപ്പർ മോഡ് പ്രവർത്തനക്ഷമമാക്കിയതായി കാണുന്നത് വരെ ബിൽഡ് നമ്പർ നിരവധി തവണ ടാപ്പ് ചെയ്യുക
7) സെറ്റിങ്‌സ് പേജിലേക്ക് തിരിച്ച് പോയി ഡെവലപ്പർ ഓപ്ഷൻ സെലക്ട് ചെയ്യുക.
8) USB ഡീബഗ്ഗിംഗ് പ്രവർത്തനക്ഷമമാക്കണം. റിക്കവറി പ്രോഗ്രാം ആരംഭിച്ചതിന് ശേഷം ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക. നിങ്ങളുടെ ഫോൺ കണക്റ്റ് ചെയ്യാൻ ആവശ്യപ്പെടും. സ്ക്രീനിലെ നിർദ്ദേശങ്ങൾ പിന്തുടരുക. നിങ്ങൾക്ക് മെസ്സേജുകൾ റിക്കവർ ചെയ്യാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...