ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനാണ് രഞ്ജിത്തെന്നായിരുന്നു ദിലീപിന്റെ പുകഴ്ത്തൽ. സിനിമയുടെ വളർച്ചക്ക് ഉതകും വിധം എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കെല്പ് അദ്ദേഹത്തിന് ഉണ്ടെന്നും ദിലീപ് പറഞ്ഞു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോണിൽ നിന്നും മായ്ച്ചിട്ടില്ലെന്ന ദിലീപിൻ്റെ വാദം പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ഏതൊക്കെ എന്ന് തീരുമാനിക്കേണ്ടത് പ്രതിയല്ല അന്വേഷണ സംഘമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.