ദൃശ്യമാധ്യമമായ ഏഷ്യനെറ്റിന്റെ ചാനൽ ചർച്ച പരിപാടിക്കിടെയാണ് യുവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്ന് യുവതിക്ക് ലഭിച്ച രേഖമൂലമുള്ള വിവരത്തിൽ വനിതാ കമ്മീഷൻ അംഗമായ ഷാഹിദയ്ക്ക് ബികോം വിദ്യഭ്യാസം മാത്രമാണുള്ളതെന്നാണ് അവകാശപ്പെടുന്നത്.
ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകൾ പരാതി പറയുക? ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങൾ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മീഷൻ അധ്യക്ഷ സ്ത്രീത്വത്തെ മുഴുവൻ അപമാനിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കണെമെന്ന് പ്രമീളദേവി ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ ജോസഫൈനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്
സംസ്ഥാനത്ത് പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.