കോഴിക്കോട് ഫറൂഖില്‍ പഴയ പാലത്തിന് സമീപം ഗോഡൗണിൽ തീപിടുത്തം. ചെറുവണ്ണൂർ ഓയിൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടര്‍ന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പോലീസിനെ ആക്രമിച്ച സംഭവത്തിൽ മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മ
ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് പരിപാടിക്കിടെ പ്രശ്നമുണ്ടായതിന് കാരണമായതെന്ന് സംഘാടകർ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ലയെന്നും യുവാക്കള്‍ പ്രകോപിതരായതാണ് പോലീസ് ലാത്തി വീശുന്നതിന് കാരണമായതെന്നും സംഘാടകര്‍ പറഞ്ഞു.
Vadakara Custodial Death: പോലീസുകാർ പറയുന്നത് സജീവനെ കസ്റ്റഡിയിൽ വച്ച് മർദിച്ചിട്ടില്ലെന്നും ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നുമാണ്. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ നിർണായകമായ പരിശോധനക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ ഫലം വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണൽ ഫോറെൻസിക് ലബോറട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
മംഗലാപുരത്ത് എത്തിയ വിനീഷ് അവിടെ നിന്നും ഒരു ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീരുകയും തുടർന്ന് ഇവിടെ നിന്നും മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിൽ പെടുകയായിരുന്നു.
Vadakara Custodial Death: ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി. വിക്രമിന്റെ റിപ്പോർട്ടിൽ പറയുന്നത്
Vadakara Custodial Death: വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി. വിക്രമിന്റെ റിപ്പോർട്ടിൽ പറയുന്നത്. എസ് ഐ ഉൾപ്പെടെ പോലീസുകാർക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങൾ കൂടി ഉൾക്കാളളിച്ച റിപ്പോർട്ടാണ് ഇന്ന് ഐജി നൽകുക
Vadakara Custodial Death: ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെങ്കിലും ആരേയും ഇതുവരേയും പ്രതിചേർത്തിട്ടില്ല. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ ബിജേഷ്, എഎസ്ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യും
Vadakara Custodial Death: സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇന്നലെ രാത്രി ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു.
ഗതാഗതം നിയന്ത്രിക്കാതെയും ശരിയായ രീതിയില്‍ കയറിട്ട് കെട്ടാതെയും പോസ്റ്റ് മുറിച്ചുമാറ്റിയത് മൂലമാണ് അപകടമുണ്ടായത് എന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവർച്ച. സംഭവം നടന്നത് അർദ്ധരാത്രിയോടെയാണ്. ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിലായിരുന്നു അജ്ഞാതൻ കവർച്ച നടത്തിയത്.
ആവശ്യത്തിന് ജീവനക്കാർ ആശുപത്രിയിൽ ഇല്ലെന്ന ആരോപണം ഇതിന് പിന്നാലെ ഉയർന്നിരുന്നു. പക്ഷെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ ഉന്നതാധികാരികൾ തയ്യാറായിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെടലിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനമായെങ്കിലും പാതിവഴിയിൽ നടപടിയവസാനിപ്പിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.