Lashkar commander shot dead: മുൻ ലഷ്‌കർ കമാൻഡർ അക്രം ഖാൻ കൊല്ലപ്പെട്ടു

ഇയാൾ ഭീകര സംഘടനയുടെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Nov 10, 2023, 12:00 PM IST
  • ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാൻ വ്യാഴാഴ്ച പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്
  • അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഖാൻ കൊല്ലപ്പെട്ടതെന്നാണ് സൂചന
  • ഇയാൾ അക്രം ഗാസി എന്ന പേരിലാണ് അറിയപ്പെടുന്നത്
Lashkar commander shot dead: മുൻ ലഷ്‌കർ കമാൻഡർ അക്രം ഖാൻ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാൻ വ്യാഴാഴ്ച പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഖാൻ കൊല്ലപ്പെട്ടതെന്നാണ് സൂചന.  ഇയാൾ അക്രം ഗാസി എന്ന പേരിലാണ് അറിയപ്പെടുന്നത്.   2018 മുതൽ 2020 വരെ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ പ്രശസ്തനായിരുന്നു. 

Also Read: സോഷ്യൽ മീഡിയ ഇൻഫ്യൂവെൻസറായ യുവതിക്ക് ദാരുണാന്ത്യം

ഇയാൾ ഭീകര സംഘടനയുടെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.  തീവ്രവാദ പ്രവർത്തനങ്ങളോട് അനുഭാവമുള്ള വ്യക്തികളെ തിരിച്ചറിയുകയും റിക്രൂട്ട് ചെയ്യുന്ന ഉത്തരവാദിത്തമുള്ള നിർണായക വിഭാഗമായ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിന്റെ തലവനായിരുന്നു അക്രം ഖാൻ. ഈ വർഷം ഒക്ടോബറിലാണ് പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2016ൽ പത്താൻകോട്ട് എയർഫോഴ്‌സ് സ്‌റ്റേഷനിൽ നുഴഞ്ഞുകയറിയ നാല് ഭീകരരുടെ ഹാൻഡ്‌ലറായിരുന്നു ലത്തീഫ്. 

Also Read: ധൻതേരസിൽ ലക്ഷ്മി-കുബേര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

സെപ്റ്റംബറിൽ പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിക്കുള്ളിൽ വച്ച് ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത ഭീകര കമാൻഡറെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നിരുന്നു. ആൻ അബു ഖാസിം എന്ന റിയാസ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.  കോട്‌ലിയിൽ നിന്ന് പ്രാർത്ഥനയ്ക്കെത്തിയ റിയാസ് അഹമ്മദ് തലയ്ക്ക് വെടിയേറ്റാണ് മരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News