ഷാരൂഖ് ഖാൻ ചലച്ചിത്ര ലോകത്ത് എത്തിയിട്ട് ഇന്നേയ്ക്ക് 30 വർഷം തികയുന്നു. 1992 ൽ റിഷി കപൂർ നായകനായി അഭിനയിച്ച ദീവാന എന്ന ചിത്രത്തിലാണ് സെക്കന്റ് ഹീറോയായി ഷാരൂഖ് ഖാൻ ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. നെപ്പോട്ടിസം കൊടി കുത്തി വാഴുന്ന ബോളീവുഡിൽ സിനിമാ ഇന്റസ്ട്രിക്ക് പുറത്ത് നിന്ന് വന്ന ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആയി മാറുന്ന കാഴ്ച്ചയാണ് പിന്നെ ചലച്ചിത്ര പ്രേമികൾക്ക് കാണാൻ സാധിച്ചത്. ഷാരൂഖ് സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം തികയുന്ന ഇന്ന് ഫാൻസിന് സർപ്രൈസായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പഠാന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു.
ബോളീവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച് 1995 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കരൺ അർജുൻ. രാകേഷ് റോഷനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മമ്ത കുൽകർണി, കജോൾ, അമ്രിഷ് പുരി, രാഖീ ഗുൽസർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ബുള്ളെ ഷായുടെ ഒരു പഴയ സൂഫി ഗാനമായ 'ധയ്യ ധയ്യയിൽ' നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് ഗുൽസർ 'ഛയ്യ ഛയ്യ' എന്ന ഗാനത്തിന് വരികൾ എഴുതിയത്. ഗുൽസറിന്റെ മനോഹരമായ വരികൾക്ക് എ.ആർ റഹ്മാൻ സംഗീതം പകർന്നതോടെ 'ഛയ്യ ഛയ്യ' എന്ന മികച്ച ഗാനം പിറന്നു.
നീണ്ട 4 വർഷക്കാലം ഷാരൂഖ് ഖാൻ അഭിനയ രംഗത്ത് നിന്ന് മാറി നിന്നു. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സൂപ്പർ താരത്തിന്റെ ഈ പതനം ബോളീവുഡിലെ പാപ്പരാസികളും ഷാരൂഖിനെ വെറുക്കുന്നവരും ആഘോഷമാക്കി മാറ്റി.
ഹോക്കിയിൽ പുരുഷന്മാർക്ക് പിന്നാലെ ഇന്ത്യൻ വനിതാ ടീമും ഒളിമ്പിക്സ് സെമിയിൽ പ്രവേശിച്ചതോടെ രാജ്യം ആവേശത്തില്‍... സോഷ്യല്‍ മീഡിയയിലെങ്ങും Chak de India...!!
എല്ലാവര്ക്കും സ്വന്തം വീട് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്... വീട് ചെറുതോ വലുതോ ആകട്ടെ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം വീട് കൂടുതല്‍ മനോഹരമാക്കുന്നു...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.