Thalapathy 67 : അങ്ങനെ ദളപതി 67ന്റെ ഔദ്യോഗിക പ്രഖ്യാപനമായി; സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമിക്കും

Thalapathy 67 Latest Update : കരാർ പ്രകാരം ദളപതി 67ന്റെ ഷൂട്ടിങ് ജനുവരി രണ്ട് മുതൽ ആരംഭിച്ചുയെന്ന് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ 

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 08:13 PM IST
  • വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ലോകേഷ്
  • ദളപതി 67ന്റെ ചിത്രീകരണം ആരംഭിച്ചു
  • സെവൻ സ്ക്രീൻ സ്റ്റുഡിയോ തന്നെയാണ് മാസ്റ്ററും നിർമിച്ചത്
  • അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്
Thalapathy 67 : അങ്ങനെ ദളപതി 67ന്റെ ഔദ്യോഗിക പ്രഖ്യാപനമായി; സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമിക്കും

ചെന്നൈ : എല്ലാവരും കാത്തിരുന്ന വിജയ്-ലോകേഷ് കാനകരാജ് ചിത്രം ദളപതി 67 (താൽക്കാലിക നാമം) ഔദ്യോഗിക പ്രഖ്യാപനമായി. വിജയ്-ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്ററിന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ തന്നെയാണ് ദളപതി 67 നിർമിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വിജയ്ക്കൊപ്പമുള്ള ചിത്രം സംവിധായകൻ ലോകേഷ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവക്കുകയും. അനിരുദ്ധ് രവിചന്ദ്രറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ദളപതി 67 നിർമിക്കുന്നത്. ഇത് രണ്ടം തവണയാണ് ലളിത് കുമാർ വിജയ് ചിത്രം നിർമിക്കുന്നത്. വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം മാസ്റ്റർ നിർമിച്ചതും സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയായിരുന്നു.  ജഗദിഷ് പളനിസ്വാമിയാണ് ദളപതി 67ന്റെ സഹനിർമാതാവ്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് മുതൽ കരാറിലായെന്നും ഷൂട്ടിങ്ങിന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണെന്നും നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ : Dasara Movie : കട്ട ലോക്കൽ ഹീറോയായി നാച്ചുറൽ സ്റ്റാർ നാനി; ഒപ്പം കീർത്തി സുരേഷും ഷൈൻ ടോമും ; ദസറ ടീസർ

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വിജയ്ക്കൊപ്പമുള്ള ഫോട്ടോ ലോകേഷ് തന്റെ ട്വിറ്റർ പേജിൽ പങ്കുവക്കുകയും ചെയ്തു. മാസ്റ്ററിലെ ശ്രദ്ധേയമായിരുന്നു വിജയിയുടെ ഇടവള കൊണ്ട് രണ്ട് പേരും കൈമുട്ടിക്കുന്ന ചിത്രമാണ് ലോകേഷ് പങ്കുവച്ചത്. 2021ൽ ലോകേഷിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് മാസ്റ്റർ കോവിഡ് പ്രതിസന്ധികൾക്കിടെ തമിഴ് ചിത്രം 250 കോടിയോളം രൂപ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കി. വിജയ്ക്ക് പുറമെ വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News