നിഗൂഢമായ സൗന്ദര്യമൊളിപ്പിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഭൂമിയിലുണ്ട്. അത്തരത്തിൽ സഞ്ചാര പ്രേമികളുടെ ഇഷ്ട്ടയിടങ്ങളിലൊന്നാണ് ഡാനകിൽ ഡിപ്രഷൻ. ആഫ്രിക്കയിലെ ഏറ്റവും മനോഹര രാജ്യം എന്നറിയപ്പെടുന്ന എത്യോപ്യയിലാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഡാനിയൽ ഡിപ്രഷനുള്ളത്. പേര് സൂചിപ്പിക്കും പോലെ ഒരുപാട് നിഗൂഢതകൾ നിറഞ്ഞ സ്ഥലം കൂടിയാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമായാണ് ഡാനകിൽ ഡിപ്രഷൻ അറിയപ്പെടുന്നത്.
ചൂടുള്ള നീരുറവകളും, ആസിഡ് പൂളുകളും, അഗ്നി പർവ്വതങ്ങളും, ഉപ്പുപർവ്വതങ്ങളും നിറഞ്ഞതാണ് ഡാനകിൽ ഡിപ്രഷൻ. ഇവിടെ നിന്ന് ലഭിക്കുന്ന ഉപ്പു സ്ലാബുകൾ പുരാതന കാലത്ത് കറൻസിയായി ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. വെള്ള സ്വർണ്ണമെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മാത്രമല്ല മറ്റുഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിനും ഗവേഷകർ ഈ സ്ഥലം ഉപയോഗിക്കാറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഭൂമിയിലെ ഏറ്റവും ചൂടേറിയതും വാസയോഗ്യമല്ലാത്തതുമായ സ്ഥലമാണെങ്കിൽ പോലും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. സജീവമായ അഗ്നിപർവതം എർട്ട ഏലെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
അഗ്‌നിപര്‍വത സ്‌ഫോടനങ്ങളിലൂടെ പുറന്തള്ളപ്പെട്ട ലാവകള്‍, വരണ്ട കാലാവസ്ഥയില്‍ ബാഷ്പീകരിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു ഭൂഘടന രൂപപ്പെട്ടത്. സ്ഥിരമായി 50 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില. വിഷവാതകങ്ങള്‍ പുറന്തള്ളുന്ന ചൂടുള്ള നീരുറവകളും ഇവിടത്തെ പ്രത്യേകതകളാണ്.
ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് എത്യോപ്യ. ചരിത്രത്തെയും പുരാതന കരകൗശല വസ്തുക്കളെയും വിലമതിക്കുന്നവർക്ക് നിധിയാണ് ഇവിടം. 3 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 3000 മീറ്ററിലധികം ഉയരത്തിൽ സിമിയൻ, ബേൽ പർവതങ്ങളിൽ ട്രെക്കിങും നടത്താം.
തീ തുപ്പുന്ന അഗ്നിപര്‍വതത്തിന്റെ കാഴ്ചകൾ. അഫാർ ജനതയുടെ അനന്തമായ ഉപ്പുമരുഭൂമി, ഒട്ടക യാത്രകള്‍, പല നിറത്തിലെ തടാകങ്ങൾ തുടങ്ങി ഒരായുഷ്കാലത്തെ ഏറ്റവും മനോഹരമായ യാത്രാനുഭവത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ഡാനകിൽ ഡിപ്രഷൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ