മോസ്കോ: യുക്രെെനുമായി അതിർത്തിയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിലുണ്ടായ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രൈനുമായി അതിർത്തി പങ്കിടുന്ന ബെൽഗൊറോഡ് മേഖലയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിലാണ് ആക്രമണമുണ്ടായത്. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് ആക്രമണം വിവരം പുറത്തുവിട്ടത്. മുൻ സോവിയറ്റ് യൂണിയൻ രാജ്യത്തു നിന്നുള്ള രണ്ട് പൗരന്മാർ പരിശീലനത്തിനിടെ വെടിയുതിർക്കുകയായിരുന്നു എന്നും ഇരുവരും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു എന്നും സർക്കാർ വാർത്താ ഏജൻസികൾ പ്രസ്താവനയിൽ പറഞ്ഞു.
യുക്രെെനുമായി യുദ്ധത്തിന് വേണ്ടി പ്രത്യേക സൈനിക നീക്കത്തിനായി സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് മന്ത്രാലയം അറിയിച്ചതായി പ്രസ്താവനയിലുണ്ട്. സെപ്തംബർ 21 ന് നിർബന്ധിത സൈനികപ്രവർത്തനം നടപ്പാക്കിയ ശേഷം രണ്ട്ത്തി ലക്ഷത്തിലധികം ആളുകൾ റഷ്യൻ സായുധ സേനയിലേക്ക് ചേർന്നതായാണ് കണക്കുകൾ.
അതേസമയം റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ കീവിലെ സുപ്രധാന പവര്‍പ്ലാന്‍റിന് ഗുരുതര തകരാറ് സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വൈദ്യുതി വിതരണവും ജല വിതരണവും താറുമാറായി. ശനിയാഴ്ചയുണ്ടായ മിസൈൽ ആക്രമണത്തിലാണ് പവര്‍ സ്റ്റേഷന് തകരാറ് സംഭവിച്ചത്. തകരാറ് പരിഹരിക്കുന്നത് വരെ വൈദ്യുതിയും വെള്ളവും തടസപ്പെടുമെന്നാണ് യുക്രൈന്‍ തലസ്ഥാനത്തുള്ളവര്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായോ ആർക്കെങ്കിലും പരിക്കേറ്റതായോ റിപ്പോർട്ടുകളില്ല. തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തുകയാണെന്ന് യുക്രൈനിലെ വൈദ്യുത വിതരണ കമ്പനിയായ യുക്രൈനെര്‍ഗോ വിശദമാക്കി. കീവിലും പരിസരത്തുള്ള മൂന്ന് മേഖലയിലുള്ളവര്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് ഉപമേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ട്രക്ക് സ്‌ഫോടനത്തിൽ ക്രിമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന ഏക പാലം തകർന്നതിന് പിന്നാലെ റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തവും ഏകോപിതവുമായ മിസൈല്‍ ആക്രമണമാണ് യുക്രൈന്‍ നേരിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...