Japan Earthquake: ജപ്പാനെ വിറപ്പിച്ച് ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, പിന്നാലെ സുനാമി മുന്നറിയിപ്പും

ശക്തമായ ഭൂചലനത്തെ തുർന്ന് നിരവധി പ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി‌യിട്ടുണ്ട്. ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദ്ദേശമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 8, 2024, 03:13 PM IST
  • വ്യാഴാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളിൽ ഭൂചലനമുണ്ടായത്.
  • തുടർന്ന് വിവിധ പ്രദേശങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പും നൽകി.
Japan Earthquake: ജപ്പാനെ വിറപ്പിച്ച് ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, പിന്നാലെ സുനാമി മുന്നറിയിപ്പും

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് പടിഞ്ഞാറൻ ജപ്പാനിൽ അനുഭവപ്പെട്ടത്. വ്യാഴാഴ്ച  4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളിൽ ഭൂചലനമുണ്ടായത്. തുടർന്ന് വിവിധ പ്രദേശങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പും നൽകി. നിചിനാൻ എന്നയിടത്ത് നിന്നും 20 കിലോമീറ്റർ വടക്ക് കിഴക്കായി ഏകദേശം 30 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

ഭൂചലനത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി‌. മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം എന്നിവടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയുടെ സമീപത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് നിർദ്ദേശം.

Buddhadeb Bhattacharya: സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

 

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗാളിലെ വീട്ടില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. 

1966 ല്‍ ആണ് ബുദ്ധദേവ് ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അം​ഗമായത്. തുടർന്ന്, ഡിവൈഎഫ്ഐയിലെ സജീവ പ്രവർത്തകനായി. അധികം വൈകാതെ തന്നെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും എത്തി. 1977ലാണ് അദ്ദേഹം ആദ്യമായി മന്ത്രിയായത്. ജ്യോതി ബസു സർക്കാരില്‍ ആഭ്യന്തരമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് മുഖ്യമന്ത്രി പദത്തിലേയ്ക്കും അദ്ദേഹം എത്തി. 

2000 നവംബർ മുതൽ 2011 മെയ് വരെ ബുദ്ധദേവ് ഭട്ടാചാര്യ ബംഗാൾ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2011ലെ നിയമസഭ തെരഞ്ഞെുപ്പില്‍ തൃണമൂല്‍ തരംഗത്തില്‍ സിപിഎമ്മിന് അടിതെറ്റി. ബുദ്ധദേവ് ഭട്ടാചാര്യ ഉൾപ്പെടെ പരാജയപ്പെട്ടതോടെ സിപിമ്മിന്റെ സീറ്റുകളുടെ എണ്ണം 40 ആയി ചുരുങ്ങി. ജാദവ്പൂരില്‍ 16,000 വോട്ടിന് ബുദ്ധദേവ് തോറ്റത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. തുടർന്ന് 2015ലാണ് അദ്ദേഹം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. ഭാര്യ - മീര, മകൾ - സുചേന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News