Bangladesh crisis: മാറ്റങ്ങൾക്ക് തുടക്കം; ബംഗ്ലാദേശ് പ്രധാന മന്ത്രിയാവാൻ മുഹമ്മദ് യൂനസ്

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാർ രൂപീകരിക്കാൻ തീരുമാനം. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസ് പ്രധാനമന്ത്രിയാവും.

Written by - Zee Malayalam News Desk | Last Updated : Aug 7, 2024, 10:41 AM IST
  • ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ്
  • മന്ത്രിസഭയിലെ മറ്റ് അം​ഗങ്ങളെ ഉടൻ തന്നെ തീരുമാനിക്കും
  • രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി അധികാരം സ്വീകരിക്കാന്‍ തയ്യാറെന്ന് യൂനസ്
Bangladesh crisis: മാറ്റങ്ങൾക്ക് തുടക്കം; ബംഗ്ലാദേശ് പ്രധാന മന്ത്രിയാവാൻ മുഹമ്മദ് യൂനസ്

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ രൂപീകരിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍. നൊബേല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുഹമ്മദ് യൂനസിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാനാണ് തീരുമാനം. യൂനസിനെ പ്രധാന മന്ത്രിയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥി സംഘടന മുന്നോട്ട് വച്ചിരുന്നു.

വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ആര്‍മി ചീഫ് ജനറല്‍ വക്കര്‍-ഉസ്-സമാന്‍, പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  ഇടകാല സര്‍ക്കാര്‍ രൂപികരിക്കുമെന്ന തീരുമാനമെടുത്തത്. പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയായ ജോയ്നൽ അബേദീൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇടക്കാല മന്ത്രിസഭയിലെ മറ്റ് അം​ഗങ്ങളെ ഉടൻ തന്നെ തീരുമാനിക്കുമെന്നും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ അറിയിച്ചു.

അതേ സമയം പ്രതിഷേധക്കാരുടെ ആഗ്രഹം തനിക്കുള്ള ആദരവാണെന്നും രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി അധികാരം സ്വീകരിക്കാന്‍ തയ്യാറാണെന്നും മുഹമ്മദ് യൂനസ് വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ അധികം സജീവമല്ലെങ്കിലും ബംഗ്ലാദേശിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് യൂനസ്. മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസിനയുടെ പ്രവർത്തനങ്ങളെ അദ്ദേഹം എതിർത്തിരുന്നു. ഹസീനയുടെ പതനത്തെ രണ്ടാം വിമോചന ദിവസം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Read Also: ഇനി കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ തുടരും, 9ാം ദിവസം പരിശോധന വിവിധ വകുപ്പ് മേധാവിമാർ ചേർന്ന്

ഗ്രാമീണരുടെ ദാരിദ്ര്യം തടയുന്നതിന് വേണ്ടി സൂക്ഷ്മ വായ്പ നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനാണ് അദ്ദേഹം. 2006ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹം നേടുന്നത്.

അതിനിടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം കൂടുന്ന സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്ന് വിവേചന വിരുദ്ധ വിദ്യാർത്ഥി നേതാക്കൾ അ​ഭ്യർത്ഥിച്ചു. ഹസീനയുടെ രാജിക്ക് പിന്നാലെ മുന്‍ പ്രധാന മന്ത്രിയും ബിഎന്‍പി അധ്യക്ഷയുമായ ഖാലിദ സിയയെ വീട്ടു തടങ്ങലില്‍ നിന്ന് മോചിച്ചിരുന്നു. 2018ലാണ് 17 വർഷത്തെ തടവിനു സിയയെ ശിക്ഷിച്ചത്. പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരെ മോചിപ്പിക്കാനും ഉത്തരവിട്ടു. 

 
1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാർ ജോലിയിലുണ്ടായിരുന്ന 30ശതമാനം സംവരണം പുനസ്ഥാപിച്ചതായിരുന്നു  വിദ്യാര്‍ത്ഥി കലാപത്തിന് തുടക്കമിട്ടത്. പിന്നീട് കോടതി ഇടപ്പെട്ട് അത് അഞ്ച് ശതമാനമാക്കി പ്രക്ഷോഭത്തിന് അയവ് വരുത്തിയെങ്കിലും ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ
നേതൃത്വത്തിൽ വീണ്ടും കലാപം ശക്തിപ്പെടുകയായിരുന്നു. കലാപത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂലൈയിലാണ് സമരം ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News