ഫ്രാ​​​​ന്‍സി​​​​സ് മാർപാപ്പയ്ക്ക് ബംഗ്ലാദേശിൽ ഊഷ്മള വരവേല്‍പ്പ്

ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാട് വിളിച്ചോതിക്കൊണ്ട് ഫ്രാ​​​​ന്‍സി​​​​സ് മാർപാപ്പ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​നായി ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ​​​​ത്തി. ബം​​​​ഗ്ലാ​​​​ദേ​​​​ശില്‍ മാ​​​​ര്‍പാ​​​​പ്പ​​​​യ്ക്ക് പ്രൗ​​​​ഢ​​​​ഗം​​​​ഭീ​​​​ര​​​​വും സ്‌​​​​നേ​​​​ഹോ​​​​ഷ്മ​​​​ള​​​​വു​​​​മാ​​​​യ വരവേല്‍പ്പ് നല്‍കി.

Last Updated : Dec 1, 2017, 04:29 PM IST
ഫ്രാ​​​​ന്‍സി​​​​സ് മാർപാപ്പയ്ക്ക് ബംഗ്ലാദേശിൽ ഊഷ്മള വരവേല്‍പ്പ്

ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാട് വിളിച്ചോതിക്കൊണ്ട് ഫ്രാ​​​​ന്‍സി​​​​സ് മാർപാപ്പ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​നായി ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ​​​​ത്തി. ബം​​​​ഗ്ലാ​​​​ദേ​​​​ശില്‍ മാ​​​​ര്‍പാ​​​​പ്പ​​​​യ്ക്ക് പ്രൗ​​​​ഢ​​​​ഗം​​​​ഭീ​​​​ര​​​​വും സ്‌​​​​നേ​​​​ഹോ​​​​ഷ്മ​​​​ള​​​​വു​​​​മാ​​​​യ വരവേല്‍പ്പ് നല്‍കി.

ബം​​​​ഗ്ലാ​​​​ദേ​​​​ശ് പ്ര​​​​സി​​​​ഡ​​​ന്‍റ് അ​​​​ബ്ദു​​​​ള്‍ ഹ​​​​മീ​​​​ദും മ​​​​ന്ത്രി​​​​മാ​​​​രും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി പാ​​​​പ്പായെ നേ​​​​രി​​​​ട്ടു സ്വീ​​​​ക​​​​രി​​​​ച്ചു. മാ​​​​ര്‍പാ​​​​പ്പ​​​​യു​​​​ടെ ബ​​​​ഹു​​​​മാ​​​​നാ​​​​ര്‍ഥം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ത​​​​ന്നെ ചു​​​​വ​​​​ന്ന പ​​​​ര​​​​വ​​​​താ​​​​നി വി​​​​രി​​​​ച്ച് ഗാ​​​​ര്‍ഡ് ഓ​​​​ഫ് ഓ​​​​ണ​​​​ര്‍ ന​​​​ല്‍കു​​​​ക​​​​യും പാ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത നൃ​​​​ത്തം ഒ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ന്‍ നു​​​​ണ്‍ഷ്യോ​​​​യും മ​​​​ല​​​​യാ​​​​ളി​​​​യു​​​​മാ​​​​യ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​ര്‍ജ് കോ​​​​ച്ചേ​​​​രി​​​​യാ​​​​ണ് വി​​​​മാ​​​​ന​​​​ത്തി​​​ൽ ക​​​​യ​​​​റി​​​ച്ചെ​​​​ന്ന് മാ​​​​ര്‍പാ​​​​പ്പ​​​​യെ ആ​​​​ദ്യം സ്വാ​​​​ഗ​​​​തം ചെ​​​​യ്ത​​​​ത്.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്യ​​​​ത്തി​​​​നു വ​​​​ഴി​​​​തെ​​​​ളി​​​​ച്ച 1971ലെ ​​​​യു​​​​ദ്ധ​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ സ്മാ​​​​ര​​​​കം മാർപാപ്പ സ​​​​ന്ദ​​​​ര്‍ശി​​​​ച്ചു. അതിനുശേഷം ബം​​​​ഗ​​​​ബ​​​​ന്ധു സ്മാ​​​​ര​​​​ക മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലെ​​​​ത്തി രാ​​​​ഷ്‌ട്രപി​​​​താ​​​​വ് ഷേ​​​​ക്ക് മു​​​​ജി​​​​ബു​​​​ര്‍ റ​​​​ഹ്മാ​​​​ന് ആ​​​​ദ​​​​രം അ​​​​ര്‍പ്പി​​​​ച്ചു.

രോ​​​ഹിം​​​ഗ്യൻ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദ്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന എ​​​ന്നി​​​വ​​​രു​​​മാ​​​യും മാ​​​ര്‍പാ​​​പ്പ ഇ​​​ന്ന​​​ലെ​​​യും ഇ​​​ന്നു​​​മാ​​​യി ധാ​​​ക്ക​​​യി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ച​​​ര്‍ച്ച ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ശ്ര​​​ദ്ധേ​​​യമാവുകയാണ്. 

മ്യാ​​​ന്‍മ​​​റി​​​ലെ സൈ​​​നി​​​ക, ഭ​​​ര​​​ണ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി മാ​​​ര്‍പാ​​​പ്പ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മായും ക​​​ത്തോ​​​ലി​​​ക്കാസ​​​ഭ​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ലും വ​​​ലി​​​യ വി​​​ജ​​​യ​​​മാ​​​യെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളാ​​​യ പാ​​​വ​​​ങ്ങ​​​ളോ​​​ട് മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന പ​​​ര​​​സ്യനി​​​ല​​​പാ​​​ട് ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പാ നേ​​​ര​​​ത്തേത​​​ന്നെ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ്യാ​​​ന്‍മ​​​ര്‍ പ​​​ട്ടാ​​​ളം തു​​​ര​​​ത്തി​​​യോ​​​ടി​​​ച്ച ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം രോ​​​ഹിം​​​ഗ്യ​​​ക​​​ള്‍ അ​​​ഭ​​​യം തേ​​​ടി ബം​​​ഗ്ലാ​​​ദേ​​​ശി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍. അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​നു​​​ള്ള ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ഐ​​​ക്യ​​​രാ​​​ഷ്‌ട്രസ​​​ഭ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടി​​​ന് മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​മു​​​ണ്ട്.

മ്യാ​​​ന്‍മ​​​റി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ ഓ​​​ങ് സാ​​​ന്‍ സൂ​​​ചി​​​യു​​​മാ​​​യും സൈ​​​നി​​​കമേ​​​ധാ​​​വി മി​​​ന്‍ ഓ​​​ങ് ലെം​​​ഗു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​ക​​​ളി​​​ല്‍ റോ​​​ഹിം​​​ഗ്യ​​​ന്‍ പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ ത​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത നി​​​ല​​​പാ​​​ട് ആ​​​വ​​​ര്‍ത്തി​​​ക്കു​​​ക​​​യും റോ​​​ഹിം​​​ഗ്യ​​​ക​​​ളോ​​​ട് നീ​​​തി കാ​​​ട്ടി​​​യേ മ​​​തി​​​യാ​​​കൂ​​​വെ​​​ന്നും ക​​​ര്‍ക്ക​​​ശ​​​മാ​​​യി പ​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​നു​​​കൂ​​​ല പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് മ്യാ​​​ന്‍മ​​​ര്‍ നേ​​​താ​​​ക്ക​​​ളും ന​​​ല്‍കി​​​യ​​​ത്.

 

 

Trending News