കൊളംബോ: ഇന്ത്യയുടെ ആശങ്കകളും മുന്നറിയിപ്പുകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പൽ ലങ്കൻ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാൻ വാങ് 5 (Yuvan Wang 5) ആണ് ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 8:30 ഓടെ ഹംബൻതോട്ട തുറമുഖത്ത് (Hambantota Port) നങ്കൂരമിട്ടത്. കപ്പലിന്റെ വരവിൽ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ശ്രീലങ്ക അനുമതി നൽികിയതെന്നാണ് റിപ്പോർട്ട്. മാത്രമല്ല ശ്രീലങ്കയും ചൈനയും തമ്മിലുള്ള പ്രശ്നത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന് ചൈന വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.
Chinese spy vessel Yuan Wang 5 arrives in Sri Lanka, docks at Hambantota Port
Read @ANI Story | https://t.co/47xG4Yszlo#Chinesevessel #HambantotaPort #SriLanka #SriLankaCrisis pic.twitter.com/2cEgoVlVN9
— ANI Digital (@ani_digital) August 16, 2022
ആഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ തുറമുഖമന്ത്രി നിർമൽ പി.സിൽവ അറിയിച്ചു. ഹംബൻതോട്ടയിൽ ആഗസ്റ്റ് 11 ന് കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് കപ്പലിനു പ്രവേശനാനുമതി നൽകുന്നത് നീളുകയായിരുന്നു. കരയിലേയും ഉപഗ്രഹങ്ങളിലേയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് 5. അതായത് ചൈനീസ് ബാലിസ്റ്റിക് മിസൈല്‍ ഘടിപ്പിച്ച സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലാണിത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെയുള്ള ചൈനീസ് ചാര ഉപഗ്രഹങ്ങളെ സഹായിക്കാന്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ യുവാന്‍ വാങ് 5 എന്ന ചാരഗവേഷണ കപ്പല്‍ ഇന്ത്യന്‍ തീരങ്ങളോടു ചേര്‍ന്നു സഞ്ചരിക്കുന്നതില്‍ ഇന്ത്യ നേരത്തെതന്നെ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ തീരത്തും സമുദ്രത്തിലും ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളും മിസൈല്‍ വിന്യാസവും ചൈന ചോര്‍ത്തുമെന്ന സംശയമാണ് ഇന്ത്യയ്‌ക്കൊപ്പം യുഎസ് ഗവണ്‍മെന്റും ഉന്നയിച്ചിരുന്നത്.
Also Read: Viral Video: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ
ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലെ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണ് കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. മാത്രമല്ല കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണിൽപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...