Covid Lockdown : ഇതുവരെ 2 കോവിഡ് കേസുകൾ മാത്രം സ്ഥിരീകരിച്ച പസഫിക് ദ്വീപുകളും ലോക്ഡൗണിലേക്ക്

കിരിബതിയിലും സമോവയിലുമാണ് ലോക്ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 05:39 PM IST
  • കിരിബതിയിലും സമോവയിലുമാണ് ലോക്ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്.
  • എന്നാൽ വിദേശ വിനോദ സഞ്ചാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ലോക്ഡൗൺ.
  • ഈ മാസം ആദ്യം വരെ കിരിബതിയിൽ ഒരാൾക്ക് പോലും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നില്ലെന്ന്.
  • അതേസമയം സമോവയിൽ രോഗവ്യാപനം ആരംഭിച്ചതിനെ ശേഷം 2 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
Covid Lockdown : ഇതുവരെ 2 കോവിഡ് കേസുകൾ മാത്രം സ്ഥിരീകരിച്ച പസഫിക് ദ്വീപുകളും ലോക്ഡൗണിലേക്ക്

Sydney: കഴിഞ്ഞ 2 വർഷങ്ങളായി കോവിഡ് രോഗവ്യാപനത്തിൽ (Covid 19) നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞിരുന്ന പസിഫിക് ദ്വീപുകളിലും ലോക്ഡൗൺ ഏർപ്പെടുത്തി. കിരിബതിയിലും സമോവയിലുമാണ് ലോക്ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിദേശ വിനോദ സഞ്ചാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ലോക്ഡൗൺ.

ഈ മാസം ആദ്യം വരെ കിരിബതിയിൽ ഒരാൾക്ക് പോലും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നില്ലെന്ന്. അതേസമയം സമോവയിൽ രോഗവ്യാപനം ആരംഭിച്ചതിനെ ശേഷം 2 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ALSO READ: Yemen prison attack | യെമനിലെ ജയിലിന് നേരെ വ്യോമാക്രമണം; എഴുപതോളം പേർ മരിച്ചതായി റിപ്പോർട്ട്

എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ൻ ആശങ്ക പടർത്തുകയായിരുന്നു. അന്തരാഷ്ട്ര യാത്ര വിലക്കുകൾ നീക്കിയതിനെ ഫിജിയിൽ നിന്ന് കിരിബാതിയിലേക്ക് എത്തിയ നിരവധി യാത്രയ്ക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ALSO READ: Covid World Update : ഒടുവിൽ അന്റാർട്ടിക്കയിലും കോവിഡ്; 9 ജീവനക്കാരെ മാറ്റിപാർപ്പിച്ചു

ബ്രിസ്ബേനിൽ നിന്നുള്ള യാത്രക്കാരിൽ രോഗബാധ സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 15 ആയി ഉയർന്നതിനെ തുടർന്നാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ഫിയാം നവോമി മതാഫ അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ നിയന്ത്രണങ്ങൾ നീക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Covid World Update: വരും ആഴ്ചകളില്‍ കോവിഡ് വ്യാപനം അതിതീവ്രമാകും, കാരണങ്ങള്‍ ചൂണ്ടിക്കാട്ടി WHO

 നിലവിൽ രോഗബാധ സ്ഥിരീകരിച്ച എല്ലാവരും ക്വാറന്റൈനിലാണെന്നും അറിയിതിട്ടുണ്ട്. ഈ രോഗബാധ സ്ഥിരീകരിച്ചവരിൽ ഒമിക്രോൺ കോവിഡ് വകഭേദവുമായി ബന്ധപ്പെട്ട കേസുകളും ഉണ്ട്. സമ്പർക്കം മൂലമുള്ള കോവിഡ് രോഗബാധ ആദ്യമായി കിരിബാത്തിയിൽ സ്ഥിരീകരിച്ച് കഴിഞ്ഞെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News