കൊറോണ വൈറസ് വായുവിലൂടെ പടരും... തെളിവുകളുമായി ശാസ്ത്രജ്ഞര്‍!!

കൊറോണ വൈറസ് വായിവിലൂടെ പടരുമെന്ന് ശാസ്ത്രജ്ഞര്‍. 

Last Updated : Jul 6, 2020, 08:15 AM IST
  • വൈറസ് വായുവിലൂടെ പടരുന്നു എന്ന് തെളിയിക്കാന്‍ ശാസ്ത്രജ്ഞര്‍ സമര്‍പ്പിച്ച രേഖകള്‍ ബോധ്യപ്പെടുന്നില്ലെന്നാണ് WHO വ്യക്തമാക്കുന്നത്.
  • കൊറോണ വൈറസ് (Corona Virus) വായുവിലൂടെ പടരാനുള്ള സാധ്യതയ്ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് WHO അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനഡെറ്റ അലെഗ്രാന്‍സി വ്യക്തമാക്കി.
കൊറോണ വൈറസ് വായുവിലൂടെ പടരും... തെളിവുകളുമായി ശാസ്ത്രജ്ഞര്‍!!

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വായിവിലൂടെ പടരുമെന്ന് ശാസ്ത്രജ്ഞര്‍. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് 19 മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘ൦ ലോകാരോഗ്യ സംഘടന(World Health Organisation)യ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും ഇവര്‍ ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

'തടാക മനുഷ്യന്' ഇനി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം; ആജീവനാന്ത പാസ് അനുവദിച്ച് KSRTC!!

ഇതുസംബന്ധിച്ച ഒരു ശാസ്ത്ര ജേണല്‍ പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം തീരുമാനിച്ചിട്ടുണ്ട്. COVID 19 ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമാണ് രോഗം പടരുന്നത് എന്ന് WHO നേരത്തെ വ്യക്തമാക്കിയിരുന്നു. 

മൂക്കിലൂടെയും വായിലൂടെയും വരുന്ന സ്രവത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പടരുന്നത്.അതേസമയം, വൈറസ് വായുവിലൂടെ പടരുന്നു എന്ന് തെളിയിക്കാന്‍ ശാസ്ത്രജ്ഞര്‍ സമര്‍പ്പിച്ച രേഖകള്‍ ബോധ്യപ്പെടുന്നില്ലെന്നാണ് WHO വ്യക്തമാക്കുന്നത്. 

ഉടമയുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ 'ആത്മഹത്യ' ചെയ്ത് നായ!!

കഴിഞ്ഞ കുറച്ച് മാസങ്ങളായി വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത തങ്ങള്‍ പരിശോധിക്കുകയാണെന്നു WHO പലതവണ പറഞ്ഞിരുന്നു. കൊറോണ വൈറസ് (Corona Virus) വായുവിലൂടെ പടരാനുള്ള സാധ്യതയ്ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് WHO അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനഡെറ്റ അലെഗ്രാന്‍സി വ്യക്തമാക്കി. 

More Stories

Trending News