Corona: അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസിനെ ചെറുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഫെഡറല്‍ ഫണ്ടില്‍ നിന്നും അമ്പത് മില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.  

Last Updated : Mar 14, 2020, 05:38 AM IST
  • അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രങ്ങള്‍ എല്ലായിടത്തും എത്രയും പെട്ടെന്ന് സജ്ജമാക്കാന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Corona:  അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക. ഇന്നലെ വൈറ്റ്‌ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Also read: കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് corona സ്ഥിരീകരിച്ചു

കൊറോണ വൈറസിനെ ചെറുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഫെഡറല്‍ ഫണ്ടില്‍ നിന്നും അമ്പത് മില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

കൂടാതെ മുനിസിപ്പാലിറ്റികള്‍ക്കും സ്റ്റേറ്റുകള്‍ക്കും ഫെഡറല്‍ ഫണ്ട്‌ ലഭ്യമാക്കുന്നതിന് സഹായകമാകുന്ന സ്റ്റാഫോര്‍ഡ് ആക്ട് പ്രാബല്യത്തില്‍ വരുത്തുമെന്ന്‍ മുന്‍പേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

Also read: ഇന്ത്യയുടെ നമസ്തേ ഏറ്റെടുത്ത് ലോകനേതാക്കള്‍

അമേരിക്കയില്‍ ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രങ്ങള്‍ എല്ലായിടത്തും എത്രയും പെട്ടെന്ന് സജ്ജമാക്കാന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം നൂറ് കടന്ന സാഹചര്യത്തില്‍ സ്പെയിനിലും പതിനഞ്ചു ദിവസത്തേയ്ക്ക് അടിയന്തരവസ്ഥ [പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്നുമുതലാണ് അടിയന്തരാവസ്ഥ നിലവില്‍ വരുന്നതെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചു.  

 

Trending News