Coronavirus Variant: UKയിലെ ഇന്ത്യന്‍ എംബസി ഫെബ്രുവരി 20 വരെ പ്രവര്‍ത്തിക്കില്ല

ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടനില്‍ പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ മുന്‍ കരുതലുകളുമായി  യുകെയിലെ ഇന്ത്യന്‍ എംബസി

Written by - Zee Malayalam News Desk | Last Updated : Jan 6, 2021, 11:37 PM IST
  • യുകെയിലെ ഇന്ത്യന്‍ എംബസിയിലെ (Indian Embassy) നയതന്ത്ര സേവനങ്ങള്‍ താത്കാലികമായി നിര്‍‌ത്തിവച്ചു.
  • ഫെബ്രുവരി 20 വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിയ്ക്കുന്നത്.
  • കോവിഡ് (Covid -19) വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യുകെയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
Coronavirus Variant: UKയിലെ ഇന്ത്യന്‍ എംബസി  ഫെബ്രുവരി 20 വരെ  പ്രവര്‍ത്തിക്കില്ല

ലണ്ടന്‍: ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടനില്‍ പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ മുന്‍ കരുതലുകളുമായി  യുകെയിലെ ഇന്ത്യന്‍ എംബസി

യുകെയിലെ ഇന്ത്യന്‍ എംബസിയിലെ  (Indian Embassy) നയതന്ത്ര സേവനങ്ങള്‍  താത്കാലികമായി നിര്‍‌ത്തിവച്ചു.  ഫെബ്രുവരി 20 വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിയ്ക്കുന്നത്.  കോവിഡ്  (Covid -19) വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യുകെയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ രോഗവ്യാപന ശേഷിയുള്ള ജനിതക മാറ്റം വന്ന  കോവിഡ്  (UK Coronavirus Variant) വകഭേദം കഴിഞ്ഞ ഡിസംബറില്‍ ബ്രിട്ടനിലാണ് ആദ്യം  റിപ്പോര്‍ട്ട് ചെയ്തത്.   വൈറസ് വ്യാപന സാഹചര്യത്തിൽ കണക്കിലെടുത്ത്  മുൻകരുതൽ നടപടിയുടെ ഭാഗമായി ബുധനാഴ്ച അർധരാത്രി മുതൽ ഫെബ്രുവരി പകുതി വരെ ബ്രിട്ടനിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ്.

കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇപ്പോള്‍  ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവയെല്ലാം അടഞ്ഞുകിടക്കുകയാണ്.

ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയതിന്  പിന്നാലെ   ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി  രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതിവേഗം പടരുന്ന വിധത്തില്‍ കൊറോണ  വൈറസിന് ജനിതക മാറ്റം സംഭവിച്ചത്  ലോകം ആശങ്കേയോടെയാണ് നോക്കി കാണുന്നത്.

Also read: Covid Vaccine: ചൈനയോട് No പറഞ്ഞ് നേപ്പാള്‍, വാങ്ങുക ഇന്ത്യയുടെ വാക്സിന്‍
 

ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ  കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

 

Trending News