UAE Face Mask Rules: യുഎഇയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ്, 2 മീറ്റർ അകലം നിർബന്ധം

യുഎഇയിൽ ചില പൊതു സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 12:09 PM IST
  • മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ആളുകൾ രണ്ട് മീറ്റർ സാമൂഹിക അകലം കർശനമായി പാലിക്കണം.
  • അധികൃതർ നിർദേശിച്ചിരിക്കുന്ന ഇടങ്ങളിലൊഴികെ മറ്റെല്ലായിടത്തും മാസ്ക് നിർബന്ധമാണ്.
  • കോവിഡ് വ്യാപന തോത് ഗണ്യമായി കുറഞ്ഞതും വാക്സിൻ 100 ശതമാനത്തിലേക്കു അടുക്കുന്നതുമാണ് കൂടുതൽ ഇളവിന് പ്രചോദനം.
UAE Face Mask Rules: യുഎഇയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ്, 2 മീറ്റർ അകലം നിർബന്ധം

അബുദാബി : കോവിഡ് (Covid 19) വ്യാപനം നിയന്ത്രണവിധേയമായതിനെ തുടർന്ന് മാസ്ക് (Mask) ധരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ(UAE). ചില പൊതു സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി (National Emergency Crisis and Disaster Management Authority) അറിയിച്ചു. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് (Order) പുറത്തിറക്കിയത്. 

മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ആളുകൾ രണ്ട് മീറ്റർ സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അധികൃതർ നിർദേശിച്ചിരിക്കുന്ന ഇടങ്ങളിലൊഴികെ മറ്റെല്ലായിടത്തും മാസ്ക് നിർബന്ധമാണ്. മാസ്ക് നിർബന്ധമല്ലെന്ന് കാണിക്കുന്ന അറിയിപ്പുകൾ പ്രത്യേക സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കും. കോവിഡ് വ്യാപന തോത് ഗണ്യമായി കുറഞ്ഞതും വാക്സിൻ 100 ശതമാനത്തിലേക്കു അടുക്കുന്നതുമാണ് കൂടുതൽ ഇളവിനു പ്രചോദനം.

Also Read: Mask ധരിച്ചിട്ടില്ലേ? പോക്കറ്റ് കാലിയാകും 

കോവിഡിനെതിരായ പോരാട്ടത്തിൽ മാസ്ക് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമാണെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 18 മാസങ്ങൾക്ക് മുമ്പാണ് രാജ്യത്ത് മുഖാവരണം ധരിക്കൽ നിർബന്ധമാക്കിയത്.

Also Read: Indian Railway: ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask നിര്‍ബന്ധമായും ധരിച്ചോളൂ, ഇല്ലെങ്കില്‍ ...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞുവരികയാണ്. പുതിയതായി 318 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 380 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,33,643 പേർക്ക് യു.എ.ഇ.യിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,25,634 പേർ രോഗമുക്തരാവുകയും 2,080 പേർ മരിക്കുകയും ചെയ്തു. നിലവിൽ 5,929 രോഗികളാണ് രാജ്യത്തുള്ളത്. 

Also Read: Mask വയ്ക്കാത്തതിന് മര്‍ദ്ദനം, പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

2020 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം കോവിഡ് വ്യാപന തോത് 60% കുറഞ്ഞിരുന്നു. ലോകത്ത് തന്നെ കോവിഡ് വാക്സിനേഷന്റെ കാര്യത്തിൽ മികച്ച നേട്ടവുമായി യു.എ.ഇ സ്വന്തമാക്കിയത്. ജനസംഖ്യാനുപാതികമായി ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഒന്നാമത്തെത്തിയിരിക്കുകയാണ് യു.എ.ഇ. രാജ്യത്ത് ഇതുവരെ 92% പേരും ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവരാണ്. 2 ഡോസ് വാക്സീൻ പൂർത്തിയാക്കിയവർ 81% പേർ വരും.

ഔവർ വേൾഡ് ഇൻ ഡാറ്റ എന്ന ആഗോള ഏജൻസിയുടെ വെബ്‌സൈറ്റ് ഉദ്ധരിച്ചാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ 80.38 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം ഡോസിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് യു.എ.ഇ. യു.എ.ഇക്ക് തൊട്ടുപിന്നിൽ 81.2 ശതമാനവുമായി പോർച്ചുഗൽ ആണുള്ളത്.

Also Read: Covid Second Wave: Covid കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഏതുതരം Mask ആണ് ഉത്തമം?

ശക്തമായ പരിശോധനാ സംവിധാനങ്ങൾ (Defence System) നടപ്പാക്കിയതിലൂടെ തുടക്കത്തിൽ തന്നെ വൈറസ് (Virus) ബാധ കണ്ടെത്തി ചികിത്സിക്കാനും അതിന്റെ വ്യാപനം പരമാവധി തടയാനും സാധിച്ചതായി ആരോഗ്യവകുപ്പ് (Health Department) വ്യക്തമാക്കി. രാജ്യം നടപ്പാക്കിയ ശക്തമായ കോവിഡ് നിയന്ത്രണ നയങ്ങളും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ കാണിച്ച സഹകരണവും ശക്തമായ വാക്‌സിനേഷൻ പ്രചാരണവുമാണ് UAEയുടെ കോവിഡ് (Covid 19) പ്രതിരോധത്തിൽ നിർണമായകമായത്.

മാസ്ക് ധരിക്കേണ്ടാത്ത ഇടങ്ങൾ : 

  • പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ.
  • സ്വകാര്യവാഹനങ്ങളിൽ കുടുംബാംഗങ്ങൾ മാത്രം സഞ്ചരിക്കുമ്പോൾ.
  • നീന്തൽക്കുളത്തിലും ബീച്ചിലും കുളിക്കുമ്പോൾ.
  • സലൂൺ, ബ്യൂട്ടി സെന്ററുകൾ, മെഡിക്കൽ സെന്ററുകൾ ഓഫീസുകളിലും മറ്റും തനിച്ചായിരിക്കുന്ന സമയങ്ങളിൽ.

 

മാസ്ക് കർശനമായും ധരിക്കേണ്ട സ്ഥലങ്ങൾ :

  • പൊതുഗതാഗത മാർഗ്ഗം ഉപയോഗിക്കുമ്പോൾ.
  • മതിയായ വായുസഞ്ചാരമില്ലാത്തതും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കാൻ ഇടമില്ലാത്തതുമായ സാഹചര്യങ്ങളിൽ.
  • മറ്റുമുള്ളവരുമായി അടുത്ത് ഇടപഴകുകയാണെങ്കിൽ.
  • ബസ് സ്റ്റോപ്പുകളിലോ ക്യാഷ് കൗണ്ടറുകളിലോ തിരക്കിൽ ആയിരിക്കുമ്പോൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News