Covid19: മാസ്‌കിനും വാക്‌സിനും ഇടവേള! ഈ രാജ്യത്ത് കൊറോണ വെറും 'ഫ്ലൂ'

Covid19: ഇന്ത്യയുൾപ്പെടെയുള്ള  പല രാജ്യങ്ങളിലും കൊറോണ നിയന്ത്രണങ്ങൾ കർശനമായി പിന്തുടരുന്നുണ്ടെങ്കിലും യൂറോപ്പിലെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയിട്ടുണ്ട്. സ്പെയിനിൽ, മാസ്കുകളും വാക്സിനുകളും നിർബന്ധിതമായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

Written by - Ajitha Kumari | Last Updated : Jan 15, 2022, 07:30 AM IST
  • യൂറോപ്പിൽ കൊറോണ നിരോധനം നീക്കുന്നു
  • സ്പെയിനിൽ മാസ്ക് നിർബന്ധമല്ല
  • ഒമിക്രോണിനെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Covid19: മാസ്‌കിനും വാക്‌സിനും ഇടവേള! ഈ രാജ്യത്ത് കൊറോണ വെറും 'ഫ്ലൂ'

Covid19: കൊറോണയുമായി (Corona Virus) ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലോകമെങ്ങും ഏർപ്പെടുത്തുമ്പോൾ ഇവിടെയിതാ യൂറോപ്യൻ രാജ്യങ്ങളിൽ മാസ്കുകളുടെയും വാക്സിനുകളുടെയും ആവശ്യകത നീക്കം ചെയ്യുന്നു. കൊറോണയെ സാധാരണ പനിയായി സ്പാനിഷ് സർക്കാർ കണക്കാക്കിയിരിക്കുകയാണ്. മാത്രമല്ല ഇതിനൊപ്പം ജീവിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

പകർച്ചവ്യാധി അവസാന ഘട്ടത്തിൽ?

മാസ്ക് മാത്രമല്ല, കൊറോണ വാക്‌സിൻ്റെ (Corona Vaccine) ആവശ്യകതയും ഈ സർക്കാർ നീക്കം ചെയ്തേക്കും. കൊറോണയുടെ ഒമിക്രോൺ (Omicron) വേരിയന്റ് അവസാന ഘട്ടത്തിലാണെന്നാണ് ഈ സർക്കാരിന്റെ വിശ്വാസം. യുകെ ഇപ്പോൾ പാൻഡെമിക്കിൽ നിന്ന് എൻഡെമിക്കിലേക്ക് നീങ്ങുകയാണെന്ന് യുകെ വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.

Also Read: Omicron World Update: കോവിഡ് വാക്സിന്‍ എടുക്കാത്തവരില്‍ ഒമിക്രോണ്‍ "അപകടകരമായ വൈറസ്", മുന്നറിയിപ്പുമായി WHO

വിദഗ്ദരുടെ അഭിപ്രായത്തിൽ Omicron വേരിയന്റ് ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതോടൊപ്പം മരണസംഖ്യയും കുറവായി രേഖപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പകർച്ചവ്യാധി സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സ്പാനിഷ് പ്രധാനമന്ത്രി (Spanish Prime Minister) പ്രാഡോ സാഞ്ചസ് (Prado Sanchez) തീരുമാനമെടുത്തിട്ടുണ്ട്.

അയർലണ്ടിൽ വാക്സിനേഷൻ ആവശ്യമില്ല (Vaccination not required in Ireland)

പകർച്ചവ്യാധി അവസാനിക്കുന്ന സാഹചര്യം അവലോകനം ചെയ്യുന്നതിൽ അവർ ഇപ്പോൾ ഏർപ്പെട്ടിരിക്കുകയാണെന്നും എന്നാൽ യൂറോപ്പിലെ ഗവൺമെന്റുകൾ അതിനെ വ്യത്യസ്ത പാരാമീറ്ററുകളിൽ തൂക്കിനോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ അയർലണ്ടിൽ വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കിടയിലും ഒരു സ്വമേധയാ വാക്സിനേഷൻ സംവിധാനം ഉണ്ടാക്കുന്നു. വാക്‌സിനേഷന്റെ കാര്യത്തിൽ ജനങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം നൽകാനാണ് സർക്കാർ ഇപ്പോൾ ആഗ്രഹിക്കുന്നത്.

Also Read: Omicron: പനിക്കാതെ വയറുമായി ബന്ധപ്പെട്ട ഈ പ്രശ്നമുണ്ടെങ്കിൽ, ഉടൻ കൊറോണ ടെസ്റ്റ് നടത്തുക! 

ഇതിന് പുറമെ പല രാജ്യങ്ങളും ക്വാറന്റൈൻ കാലാവധി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ചെക്ക് റിപ്പബ്ലിക് (Czech Republic) അടുത്തിടെ ഐസൊലേഷൻ കാലയളവ് രണ്ടാഴ്ചയിൽ നിന്ന് 5 ദിവസമായി കുറച്ചു.

വരും ദിവസങ്ങളിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാൽ കഴിഞ്ഞ വർഷത്തെ പോലെ ഒരു സാഹചര്യം ഉണ്ടാകാനാണ് സാധ്യത. ഇതിനിടയിൽ  ഡെൻമാർക്കിലും (Denmark) നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്, മാസ്കുകൾ ആവശ്യമില്ല. നെതർലാൻഡ്‌സ് (Netherlands) സർക്കാരും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്. അവിടെ ഇനി മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല.

Also Read: Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി! 

അതേസമയം, ഒമിക്രോണിനെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെൽറ്റ വേരിയന്റിനേക്കാൾ ഒമിക്‌റോണിന് രോഗത്തിന്റെ കാഠിന്യം കുറവാണെന്ന് ചില വിവരങ്ങളുണ്ടെങ്കിലും ഇത് നിസാരമായ രോഗമല്ല, കാരണം ഒമിക്രോണും ആളുകളെ ആശുപത്രിയിലാക്കാൻ കാരണമാകുന്നുവെന്നാണ് WHO പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News