വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മകന്‍റെ കാമുകിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ട്രംപിന്‍റെയും ആദ്യ ഭാര്യ ഇവാനയുടെയും മൂത്ത മകന്‍ ട്രംപ് ജൂനിയറിന്‍റെ കാമുകി കിംബെര്‍ലി ഗുയ്ല്‍ഫോയ്ലിനാണ് വൈറസ് സ്ഥിരീകരിച്ചത്. ജൂലൈ 4നു നടന്ന പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കിക്ക് ഓഫ് പ്രസംഗത്തിൽ പങ്കെടുക്കാൻ ഇവര്‍ വെള്ളിയാഴ്ച റഷ്മോറിലേക്ക് പോയിരുന്നു.
സുഷാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് വിടാനൊരുങ്ങി സഹതാരം?
എന്നാല്‍, അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, എയർഫോഴ്സ് വണ്ണിൽ ഇവര്‍ യാത്ര ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച ശേഷം കിംബെര്‍ലി ഐസോലേഷനിലാണെന്നും ഗുരുതരമല്ലെന്നും ട്രംപ് വിക്ടറി ഫിനാൻസ് കമ്മിറ്റിയുടെ ചീഫ് സ്റ്റാഫ് മേധാവി സെർജിയോ ഗോർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു,
കൊറോണ വൈറസിന്റെതായ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ചടങ്ങുകളെല്ലാം റദ്ദാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപ് ജൂനിയറിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാണ്. എന്നാല്‍, അദ്ദേഹവും ഇസോലേഷനില്‍ തുടരുകയാണ്.
See Pics: സൗന്ദര്യ രഹസ്യം മണ്ണ്; പര്‍പ്പിള്‍ ബിക്കിനിയില്‍ നര്‍ഗീസ്!!
മുന്‍ ഫോക്സ് ന്യൂസ് പ്രവര്‍ത്തകകയായിരുന്ന കിംബെര്‍ലി നിലവില്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവർത്തിക്കുകയാണ്. വൈറ്റ് ഹൗസിൽ ജോലി ചെയ്തിരുന്ന യുഎസ് മിലിട്ടറി അംഗത്തിനു കഴിഞ്ഞ മാസം COVID-19 പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.
ദിവസങ്ങൾക്ക് ശേഷം, വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വക്താവ് കാറ്റി മില്ലറും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ട്രംപ് ജൂനിയറും കിംബെര്‍ലിയും ഒരു പാര്‍ട്ടിയില്‍ മാസ്ക് ധരിക്കാതെ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.