കൃത്യമായി രേഖകള്‍ ഇല്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരെ നാടു കടത്തും: ഡോണാള്‍ഡ് ട്രംപ്

കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപിന്‍റെ ആദ്യത്തെ ടി.വി അഭിമുഖമാണിത്. അധികാരത്തില്‍ എത്തിയാല്‍ എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Last Updated : Nov 14, 2016, 01:06 PM IST
കൃത്യമായി രേഖകള്‍ ഇല്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരെ നാടു കടത്തും: ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപിന്‍റെ ആദ്യത്തെ ടി.വി അഭിമുഖമാണിത്. അധികാരത്തില്‍ എത്തിയാല്‍ എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അധികാരത്തില്‍ വന്ന ശേഷം  ആദ്യം ചെയ്യുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും  മയക്കുമരുന്നു കള്ളക്കടത്തുകാരുമായ നിരവധി അനധികൃത കുടിയേറ്റക്കാരെ നാടു കടത്താനും അല്ലെങ്കില്‍ ജയിലിലടക്കാനുള്ള തീരുമാനം കൈകൊള്ളുക എന്നതാണ്. 

മെക്സികോ അതിർത്തിയിൽ ചില ഭാഗങ്ങളിൽ മതിൽ നിർമിക്കുമെന്നും അതിര്‍ത്തി സുരക്ഷിതമാക്കുമെന്നും  ട്രംപ്  പറഞ്ഞു. എന്നാല്‍, ട്രംപിനെതിരേ അമേരിക്കയുടെ തെരുവുകളില്‍ പ്രക്ഷോഭം രൂക്ഷമാണ്. ട്രംപിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് നിരവധി ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Trending News