Taiwan Earthquake: തായ്വാനിൽ ഭൂചലനം, 6.9 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ഡോംഗ്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭാഗികമായി തകർന്നു. സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികളും ഭൂചലനത്തിൽ വേർപെട്ടു.

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 02:34 PM IST
  • തായ്വാൻ്റെ തെക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്.
  • ഞായറാഴ്ച റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
  • ഭൂകമ്പത്തിൽ ഒരു കെട്ടിടം തകർന്നു.
Taiwan Earthquake: തായ്വാനിൽ ഭൂചലനം, 6.9 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

തായ്വാനിൽ ഭൂചലനം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി വിദ​ഗ്ധർ. തായ്വാൻ്റെ തെക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. ഞായറാഴ്ച റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് 2.44 ഓടെയായിരുന്നു ഭൂചലനം. ഭൂകമ്പത്തിൽ ഒരു കെട്ടിടം തകർന്നു. രണ്ട് പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോംഗ്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭാഗികമായി തകർന്നു. സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികളും ഭൂചലനത്തിൽ വേർപെട്ടു. അപകടത്തിൽ പെട്ട 20ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി.

തലസ്ഥാനമായ തായ്പേയിയിലെ ദ്വീപിന്റെ വടക്കേ അറ്റത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രാരംഭ ശക്തി 7.2-മാഗ്നിറ്റ്യൂഡ് ആണ് നൽകിയിരുന്നത്. എന്നാൽ പിന്നീട് USGS അത് 6.9 ആണെന്ന് വ്യക്തമാക്കി. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച ഇതേ മേഖലയിൽ അനുഭവപ്പെട്ടിരുന്നു. തായ്‌വാനിനടുത്തുള്ള വിദൂര ദ്വീപുകളിൽ ജപ്പാന്റെ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏകദേശം 4:10 ന് (07:00 GMT) 1 മീറ്റർ (3 അടി) വരെ ഉയരമുള്ള തിരമാലകൾ എത്തുമെന്നാണ് മുന്നറിയിപ്പ്.

Also Read: വ്‌ളാഡിമിർ പുടിന് നേരെ വധശ്രമം? വാഹനത്തിൻറെ ടയർ പൊട്ടിത്തെറിച്ചു

 

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (190 മൈൽ) ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടോക്കിയോയിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ (1,200 മൈൽ) തെക്കുപടിഞ്ഞാറായാണ് ദ്വീപുകൾ. ഈ പ്രദേശങ്ങളിലെ താമസക്കാരോട് തീരപ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

2016ൽ തെക്കൻ തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേരാണ് മരിച്ചത്. 1999ലെ ഭൂചലനത്തിൽ മരിച്ചത് രണ്ടായിരത്തിലധികം പേരാണ്. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളോട് ചേർന്ന് ദ്വീപ് സ്ഥിതി ചെയ്യുന്നതിനാൽ തായ്‌വാൻ പതിവായി ഭൂകമ്പങ്ങളാൽ ബാധിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News