ഈ message നിങ്ങളുടെ ഫോണിലും വന്നോ? ഉടൻ delete ചെയ്യൂ, അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും

പകർച്ചവ്യാധി കാരണം, മിക്ക ആളുകളും ഓൺലൈൻ പേയ്‌മെന്റിനെ ആശ്രയിക്കുന്നു, എന്നാൽ ഈ സൗകര്യം ഓൺലൈൻ തട്ടിപ്പിനും കാരണമാകുന്നു. എയർടെൽ ഉപയോക്താക്കൾക്ക് വ്യാജ സന്ദേശം വരുന്നുണ്ട്. അത്തരമൊരു സന്ദേശം നിങ്ങൾക്കും വരുന്നുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക.

Written by - Ajitha Kumari | Last Updated : Jul 30, 2021, 02:20 PM IST
  • KYC സ്ഥിരീകരണത്തിനായി ഉപയോക്താക്കൾക്ക് ഇപ്പോൾ SMS ലഭിക്കുന്നു
  • അതിൽ പറയുന്നത് നിങ്ങൾ മറുപടി നൽകിയില്ലെങ്കിൽ നിങ്ങളുടെ നമ്പർ ബ്ലോക്ക് ആകും
  • ഈ സന്ദേശം എയർടെൽ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട്
ഈ message നിങ്ങളുടെ ഫോണിലും വന്നോ? ഉടൻ delete ചെയ്യൂ, അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും

പകർച്ചവ്യാധി കാരണം മിക്ക ഉപയോക്താക്കളും ഓൺലൈൻ പേയ്‌മെന്റുകളിലേക്ക് മാറിയതിനാൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ഓൺലൈൻ രീതികൾ സൗകര്യത്തിനൊപ്പം നിരവധി ഓൺലൈൻ അഴിമതികൾക്കും കാരണമാകുന്നു. 

എയർടെൽ (Airtel) സിഇഒ ഗോപാൽ വിറ്റൽ അടുത്തിടെ ടെലികോം ഉപഭോക്താക്കൾക്ക് സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിൽ ഹാക്കർമാർ വഞ്ചന നടത്താൻ ഉപയോക്താക്കളിൽ നിന്ന് ഒടിപി എടുക്കുന്നു. വരൂ അറിയാം ശരിക്കും എന്താണ് കാര്യമെന്ന്.. 

Also Read: Airtel Recharge: 49 രൂപയുടെ പ്ലാന്‍ നിര്‍ത്തി എയര്‍ടെല്‍, വെറും 79 രൂപയ്ക്ക് ലഭിക്കും പുതിയ അടിപൊളി പ്ലാന്‍

ഈ പുതിയ തട്ടിപ്പ് എങ്ങനെയാണ് ചെയ്യുന്നത്? (How is this new fraud done?)

ഉപയോക്താക്കൾക്ക് ഇപ്പോൾ കെ‌വൈ‌സി (KYC) സ്ഥിരീകരണത്തിനായി SMS ലഭിക്കുന്നു, അതിൽ നിങ്ങൾ ഈ സന്ദേശത്തോട് പ്രതികരിക്കുന്നില്ലെങ്കിൽ, 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് കുറിച്ചിട്ടുണ്ട്.

എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ ഉപയോക്താക്കൾക്ക് പോലും കമ്പനി ഉദ്യോഗസ്ഥരുടെ മറവിൽ കെവൈസി പരിശോധന ആവശ്യപ്പെട്ട് അഴിമതി സന്ദേശങ്ങൾ ലഭിക്കുന്നു. ട്വിറ്ററിൽ പല ഉപയോക്താക്കളും ഇത്തരം ഫ്രോഡ് മെസ്സേജിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് അതിൽ ഉപയോക്താക്കളുടെ വിശദാംശങ്ങൾ വരെ തേടുന്നുണ്ട്.  

ഈ നമ്പറിൽ നിന്നാണ് സന്ദേശം വരുന്നത് (Message comes from this number) 

ആരുടെ കയ്യിലാണോ എയർടെൽ (Airtel) സിം കാർഡ് ഉള്ളത് അവരുടെ മൊബൈൽ നമ്പറിൽ 9114204378 ൽ നിന്ന് ഒരു സന്ദേശം വരുന്നു. അതിൽ ഇപ്രകാരമാണ് കുറിച്ചിരിക്കുന്നത്, പ്രിയ എയർടെൽ ഉപയോക്താവേ, ഇന്ന് നിങ്ങളുടെ സിം സ്വിച്ച് ഓഫ് ആകും ദയവായി നിങ്ങളുടെ സിം കാർഡ് അപ്ഡേറ്റ് ചെയ്യുക.

Also Read: Best Recharge Plan: 250 രൂപയ്ക്കുള്ളിൽ ലഭിക്കുന്നു മികച്ച ഡാറ്റ പ്ലാൻ; മത്സരിക്കാൻ Airtel മുതൽ Jio വരെ

ഇതിനായി നിങ്ങൾ 8582845285 നമ്പറിൽ ഉടൻ വിളിക്കണം. കുറച്ച് സമയത്തിനുള്ളിൽ നിങ്ങളുടെ സിം ബ്ലോക്ക് ചെയ്യപ്പെടും എന്ന്. നിങ്ങൾ ഈ സന്ദേശത്തിന് മറുപടി നൽകിയാൽ നിങ്ങൾ തട്ടിപ്പിന് ഇരയായേക്കും. 

ഈ വഞ്ചന ഒഴിവാക്കുക, ഇവ മനസ്സിൽ സൂക്ഷിക്കുക (Avoid this fraud and keep these things in mind)

ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം ടെലികോം കമ്പനികൾ നമ്പർ നൽകിയ ശേഷം കെ‌വൈ‌സി പരിശോധന ആവശ്യപ്പെടുന്നില്ല.  അത് സംഭവിച്ചാലും അത് അജ്ഞാത നമ്പറുകളിലൂടെയല്ല, ഔദ്യോഗിക ചാനലുകളിലൂടെയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഉപയോക്താവ് ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാനോ ഏതെങ്കിലും നമ്പറിലേക്ക് വിളിക്കാനോ പാടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News