ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ്; അതീവ ജാഗ്രതയില്‍ ചൈന..!!

ചൈനയില്‍  ശീതീകരിച്ച കോഴിയിറച്ചിയിലും   (Frozen Chicken) കൊറോണ വൈറസ് കണ്ടെത്തി. ഇതോടെ ചൈന വീണ്ടും ജാഗ്രതയില്‍..

Last Updated : Aug 13, 2020, 10:49 PM IST
  • ചൈനയില്‍ ശീതീകരിച്ച കോഴിയിറച്ചിയിലും (Frozen Chicken) കൊറോണ വൈറസ് കണ്ടെത്തി
  • മുന്‍പ് കടല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു
  • ശീതീകരിച്ചഭക്ഷണപദാര്‍ത്ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു
ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ്;  അതീവ ജാഗ്രതയില്‍  ചൈന..!!

ബെയ്ജി൦ഗ് : ചൈനയില്‍  ശീതീകരിച്ച കോഴിയിറച്ചിയിലും   (Frozen Chicken) കൊറോണ വൈറസ് കണ്ടെത്തി. ഇതോടെ ചൈന വീണ്ടും ജാഗ്രതയില്‍..

മുന്‍പ് കടല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ ശീതീകരിച്ച കോഴിയിറച്ചിയിലും  കൊറോണ വൈറസ് കണ്ടെത്തിയിരിയ്ക്കുന്നത് 

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിലാണ് വൈറസ് കണ്ടെത്തിയതായി ചൈന അറിയിച്ചത്. ചൈനീസ് നഗരമായ ഷെന്‍സെസിലെ തദ്ദേശീയ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.

ബ്രസീലിലെ സാന്റാകാതറീനയിലെ തെക്കന്‍ സംസ്ഥാനത്തിലെ ഒറോറ എലിമെന്റോസ് പ്ലാന്റില്‍ നിന്ന് വന്ന കോഴിയിറച്ചിയില്‍ നിന്നാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഭരണകൂടം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

നേരത്തെ ചൈനയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കോഴിയിറച്ചിയുടെ സാമ്പിള്‍  പരിശോധനയ്ക്ക് അയച്ചത്. ഇതോടെ ശീതീകരിച്ചഭക്ഷണപദാര്‍ത്ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

More Stories

Trending News