Washington: ഇന്ത്യക്ക് നേരെ മുഖം കറുപ്പിച്ച് US President Doanald Trump...!!
US President തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന ഡിബേറ്റിലാണ് ഇന്ത്യക്കെതിരെ നിരന്തര വിമര്‍ശനങ്ങള്‍ ട്രംപ് നടത്തിയത്. കോവിഡ് (COVID-19) മരണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ പുറത്ത് വിട്ടിരിയ്ക്കുന്ന കണക്കുകള്‍ കൃത്യമല്ലെന്ന് ട്രംപ് ആരോപിച്ചു. ഒപ്പം കാലാവസ്ഥാ വ്യതിയാനത്തിലും ഇന്ത്യയെ കുറ്റപ്പെടുത്തി.
ഡിബേറ്റില്‍ അമേരിക്കയിലെ കോവിഡ് പ്രതിസന്ധി വിഷയമായ സാഹചര്യത്തിലാണ് ട്രംപിന്‍റെ കടുത്ത ആരോപണം. "കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ചൈനയില്‍ എത്ര പേര്‍ മരിച്ചുവെന്ന് നിങ്ങള്‍ക്കറിയില്ല. റഷ്യയില്‍ എത്ര പേര്‍ മരിച്ചെന്ന് അറിയില്ല, ഇന്ത്യയില്‍ എത്ര പേര്‍ മരിച്ചെന്ന് അറിയില്ല. അവര്‍ കൃത്യമായ കണക്കല്ല നല്‍കുന്നത്", ട്രംപ് പറഞ്ഞു. കൂടാതെ കോവിഡ് വ്യാപനത്തിന് കാരണം ചൈനയാണെന്നും ട്രംപ് പറഞ്ഞു.
ഡിബേറ്റില്‍ ചര്‍ച്ച കാലാവസ്ഥാ വ്യതിയാനമായപ്പോഴും ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചു. ഇന്ത്യയും റഷ്യയും ചൈനയും മാലിന്യം തള്ളി വിടുകയാണെന്നാണ് ട്രംപ് ആരോപിച്ചത്. നേരത്തെയും ട്രംപ് ആഗോള തലത്തിലെ അന്തരീക്ഷ മലിനീകരണത്തില്‍ ട്രംപ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായി നടന്ന ഡിബേറ്റിലാണ് ട്രംപിന്‍റെ വിവാദ പരാമര്‍ശങ്ങള്‍. അതേസമയം ജോ ബൈഡന്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശമൊന്നും നടത്തിയില്ല.
ഇന്ത്യയിലെ കോവിഡ് മരണക്കണക്കിലെ അവ്യക്തത ചൂണ്ടിക്കാണിച്ച് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സെപ്റ്റംബര്‍ 5ന് അന്താരാഷ്ട്ര മെഡിക്കല്‍ മാഗസിനായ ലാന്‍സെറ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ കോവിഡ് മരണക്കണക്കില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Also read: US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി, Tik Tok നിരോധന ഉത്തരവിന് സ്റ്റേ
അതേസമയം, അമേരിക്കയും ഇന്ത്യയും തമ്മില്‍ അടുത്ത സൗഹൃദം പുലര്‍ത്തുന്ന സാഹചര്യത്തിലാണ് പ്രസിഡന്‍റ് ട്രംപ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്....