മിസ്സ്‌ യൂണിവേഴ്സ് പട്ടമണിഞ്ഞ് സൗത്ത് ആഫ്രിക്ക

രണ്ടാം സ്ഥാനം പ്യൂട്ടോറിക്കയും മൂന്നാം സ്ഥാനം മെക്‌സിക്കോയുടെ സോഫിയ അരഗോണുമാണ് സ്വന്തമാക്കിയത്.  

Last Updated : Dec 9, 2019, 01:47 PM IST
  • വിശ്വസുന്ദരി പട്ടത്തില്‍ ചുംബിച്ച് സൗത്ത് ആഫ്രിക്ക.
  • രണ്ടാം സ്ഥാനം പ്യൂട്ടോറിക്കയും മൂന്നാം സ്ഥാനം മെക്‌സിക്കോയുടെ സോഫിയ അരഗോണുമാണ് സ്വന്തമാക്കിയത്.
മിസ്സ്‌ യൂണിവേഴ്സ് പട്ടമണിഞ്ഞ് സൗത്ത് ആഫ്രിക്ക

ജോര്‍ജിയ: വിശ്വസുന്ദരി പട്ടത്തില്‍ ചുംബിച്ച് സൗത്ത് ആഫ്രിക്കയുടെ സോസിബിനി തുന്‍സിക്ക്. 

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തിലാണ് വിശ്വസുന്ദരി പട്ടം സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

സോസിബിനി തുന്‍സി, മിസ് പ്യൂട്ടോറിക്ക മാഡിസണ്‍ ആന്‍ഡ്രേഴ്‌സണ്‍ എന്നിവരായിരുന്നു അവസാന റൗണ്ടിലെത്തിയ മത്സരാര്‍ത്ഥികള്‍. രണ്ടാം സ്ഥാനം പ്യൂട്ടോറിക്കയും മൂന്നാം സ്ഥാനം മെക്‌സിക്കോയുടെ സോഫിയ അരഗോണുമാണ് സ്വന്തമാക്കിയത്.

എന്നാല്‍ ഇന്ത്യയുടെ വര്‍ത്തിക സിംഗ് അവസാന പത്തിലും ഇടംനേടാതെ പുറത്തായി. മുന്‍ വിശ്വസുന്ദരി ഫിലിപ്പൈന്‍സിന്‍റെ കാതോറിന ഗ്രേ ചടങ്ങില്‍ സോസിബിനിയെ കിരീടമണിയിച്ചു. 

ഇരുപത്തിയാറുകാരിയായ സോസിബിനി സൗത്ത് ആഫ്രിക്കയിലെ സോളോ സ്വദേശിനിയാണ്. പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രധാന്യം നല്‍കുന്ന സോസിബിനി ഒരുഅഭിഭാഷക കൂടിയാണ്.

വിവിധ രാജ്യങ്ങളില്‍ നിന്നും 90 പേരാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. വിവിധ റൗണ്ടുകളില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷമാണ് സോസിബിനി തുന്‍സി വിശ്വസുന്ദരി പട്ടത്തില്‍ ചുംബിച്ചത്.

ഇത് രണ്ടാം തവണയാണ് മിസ്സ്‌ യൂണിവേഴ്സ് പട്ടം സൗത്ത് ആഫ്രിക്ക സ്വന്തമാക്കുന്നത്. 2017 ലാണ് ആദ്യമായിട്ട് സൗത്ത് ആഫ്രിക്ക പട്ടം സ്വന്തമാക്കിയത്. 

സൗത്ത് ആഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്സായിരുന്നു പട്ടം സ്വന്തമാക്കിയത്.

Trending News