മോദി-ട്രംപ്‌ കൂടിക്കാഴ്ച ഇന്ന്; ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്ന് പ്രതീക്ഷ

ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കിയത്.   

Last Updated : Aug 26, 2019, 11:57 AM IST
മോദി-ട്രംപ്‌ കൂടിക്കാഴ്ച ഇന്ന്; ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്ന് പ്രതീക്ഷ

ബിയാരിസ്: നരേന്ദ്രമോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. 

ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ താന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ട്രംപ് വീണ്ടും രംഗത്ത് വന്നിരുന്നു.

അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമുള്ള ഉറച്ച നിലപാട് ഇന്ത്യ അറിയിക്കുകയും ചെയ്തു.

അതിര്‍ത്തി കടന്നുള്ള ഭീകരത, ഇമ്രാന്‍ ഖാന്‍ അടക്കമുള്ള പാക്ക് നേതാക്കളുടെ പ്രകോപനങ്ങള്‍, ഇന്ത്യ അമേരിക്ക വാണിജ്യതര്‍ക്കങ്ങള്‍ എന്നിവ ട്രംപുമായി മോദി ചര്‍ച്ച ചെയ്യും.

ജി 7 ഉച്ചകോടിക്കായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോണ്‍സണ്‍ മോദിയെ ഫോണില്‍ വിളിച്ച് കശ്മീര്‍ തര്‍ക്കം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച ചെയ്ത് 

പരിഹരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും സംഭാഷണത്തില്‍ കശ്മീര്‍ വിഷയമായില്ലെന്നാണ് സൂചന.

Trending News