Video: അമൂല്യ നിമിഷങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 അമൂല്യ നിമിഷങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരു കല്ല്യാണ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും സംസാര വിഷയം.

Last Updated : Jul 11, 2018, 12:47 PM IST
Video: അമൂല്യ നിമിഷങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷമാണ് വിവാഹം. അതിനെ ഏറ്റവും സുന്ദരമായ രീതിയില്‍ ക്യാമറയില്‍ ഒപ്പിയെടുക്കാനും അത് വൈറലാക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും.

അങ്ങനെ അമൂല്യ നിമിഷങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരു കല്ല്യാണ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും സംസാര വിഷയം. 

വ്യത്യസ്തമായ ശൈലികളോ സാഹസികതകളോ അല്ല ഈ വീഡിയോയുടെ പ്രശസ്തിക്കു കാരണം. നവദമ്പതികളില്‍നിന്നു മരണം തെന്നിമാറുന്ന ദൃശ്യമാണ് ആ വീഡിയോയിലുള്ളത്. 

അമേരിക്കയിലാണ് സംഭവം. ലൂക്കാസ്-ചെയ്യന്ന ദമ്പതികളാണ് വിവാഹ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. പള്ളിയിലെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം കല്ല്യാണ വീഡിയോ ഹരിതാഭമാക്കാന്‍ അടുത്തുള്ള പക്ഷിസങ്കേതത്തിലെത്തിയതാണ് ഇവര്‍. 

മരത്തണലില്‍ ഇരുന്നു കിന്നാരം പറയുന്ന നവദമ്പതികളുടെ മുകളിലേക്ക് പെട്ടെന്നാണ് വലിയൊരു മരക്കൊമ്പ് അടര്‍ന്നു വീണത്. മരച്ചില്ലകളില്‍ നിന്നും എന്തോ ശബ്ദം കേട്ട് മുകളിലേയ്ക്ക് നോക്കിയത് കൊണ്ടാണ് രണ്ടുപേര്‍ക്കും രക്ഷപ്പെടാനായത്.

Trending News