ലണ്ടനിൽ കഠാര ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ കഠാര ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. റസ്സൽ സ്ക്വയറിൽ ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപമാണ്  യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി10.30നാണ് ഇയാള്‍ ആക്രമണം നടത്തിയത്. 60 കാരിയായി സ്ത്രീ കുത്തേറ്റ ഉടനെ മരിച്ചു. 

Last Updated : Aug 4, 2016, 10:58 AM IST
ലണ്ടനിൽ കഠാര ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരിക്ക്

ലണ്ടൻ: ലണ്ടനില്‍ കഠാര ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. റസ്സൽ സ്ക്വയറിൽ ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപമാണ്  യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി10.30നാണ് ഇയാള്‍ ആക്രമണം നടത്തിയത്. 60 കാരിയായി സ്ത്രീ കുത്തേറ്റ ഉടനെ മരിച്ചു. 

19കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യില്‍ ആ സമയം ഒരു തോക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഭീകരവാദമാണോ അക്രമത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നുണ്ട്. മറ്റു വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

യൂറോപ്പില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടനിലെ സായുധ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

Trending News