ഇമ്രാൻ ഖാൻ ഇനി പാക് പ്രധാനമന്ത്രിയല്ലെന്ന് പാക് കാബിനറ്റ് സെക്രട്ടറി

പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഞായറാഴ്ചയാണ് ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. ഇക്കാര്യം സർക്കുലറിലൂടെയാണ് അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 06:54 AM IST
  • പാക്കിസ്ഥാൻ പുതിയ സർക്കുലർ പുറത്തിറക്കി
  • അത് ഇമ്രാനെ സംബന്ധിച്ചിടത്തോളം മോശം വാർത്തയായിരുന്നു
  • ഇമ്രാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കി
ഇമ്രാൻ ഖാൻ ഇനി പാക് പ്രധാനമന്ത്രിയല്ലെന്ന് പാക് കാബിനറ്റ് സെക്രട്ടറി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്ന് പാക് കാബിനറ്റ് സെക്രട്ടറിയുടെ അറിയിപ്പ്. പാക്കിസ്ഥാൻ പ്രസിഡന്റ്  അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 3-ന് പാർലമെന്ററി കാര്യ മന്ത്രാലയം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരം ആർട്ടിക്കിൾ 58(1) പ്രകാരം ഇമ്രാൻ ഖാൻ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തനം നിർത്തിയെന്നും കാബിനറ്റ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: Pakistan Crisis : ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പില്ല, സ്പീക്കർ ഇറങ്ങിപോയി; പാകിസ്ഥാൻ തിരഞ്ഞെടുപ്പിലേക്ക്

ഇമ്രാൻ ഖാന്റെ ഉപദേശപ്രകാരം പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇങ്ങനൊരു തീരുമാനം. ഇമ്രാൻ ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തള്ളിയതിന് പിന്നാലെയായിരുന്നു ഈ നടപടി. 

ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഡെപ്യുട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. അവിശ്വാസ പ്രമേയം ഭരണഘടനയ്ക്കെതിരെയാണെന്ന് പറഞ്ഞ സ്പീക്കർ സഭ വിട്ട് ഇറങ്ങി പോകുകയും ചെയ്തു. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ പ്രഖ്യാപിച്ചു. അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷത്തെ ആകെ ഞെട്ടിച്ചു. 

Also Read: Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി!

ശേഷം അവിശ്വാസപ്രമേയം അവതരിപ്പിക്കാൻപോലും അനുവദിക്കാതെ തള്ളിയ ഡെപ്യുട്ടി സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എണീറ്റെങ്കിലും ഫലമുണ്ടായില്ല.  ദേശീയ അസംബ്ലിയിൽ എത്താതെ ഔദ്യോഗിക വസതിയിലിരുന്ന് എല്ലാം ടെലിവിഷനിൽ കാണുകയായിരുന്ന ഇമ്രാൻ ഖാൻ നിമിഷങ്ങൾക്കകം രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഉചിതമായ തീരുമാനം എടുത്തതിന് ഡെപ്യുട്ടി സ്പീക്കർക്ക് നന്ദിയറിയിച്ച പാക് പ്രധാനമന്ത്രി ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് ശുപാർശ നൽകിയെന്നും അറിയിച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ ശുപാർശ സ്വീകരിച്ചു ദേശീയ അസംബ്ലി പിരിച്ചു വിട്ടതായി ആരിഫ് അലവിയുടെ പ്രഖ്യാപനവും എത്തി. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News