Imran Khan Arrest : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്റീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ അറസ്റ്റിൽ. ഇസ്ലാമബാദ് ഹൈക്കോടതി വളപ്പിൽ വെച്ചാണ് മുൻ പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തോഷഖാന കേസ് കേസിലാണ് അർധസൈനിക സേനയായ റേഞ്ചേഴ്സ് ഇമ്രാൻ ഖാൻ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ നേതാക്കളും പ്രവർത്തകും കോടതിയുടെ സമീപത്ത് പ്രതിഷേധിക്കുകയാണ്.
Rangers abducted PTI Chairman Imran Khan, these are the visuals. Pakistan’s brave people must come out and defend their country. pic.twitter.com/hJwG42hsE4
— PTI (@PTIofficial) May 9, 2023
Ladies and Gentlemen, this is the respect for Courts by powerful corridors. Black day! pic.twitter.com/QuLCuePy9d
— PTI (@PTIofficial) May 9, 2023
തോഷഖാന കേസ്
വിദേശത്ത് നിന്നും ലഭിച്ച വിലയേറിയ സമ്മാനങ്ങൾ അതിലും കൂടിയ വിലയ്ക്ക് വിറ്റെന്നും ഇതിലൂടെ കണക്കുകൾ മറച്ചുവക്കുകയും നികുതി വെട്ടിച്ചതുമാണ് ഇമ്രാൻ ഖാനെതിരെ തോൽഖാന കേസ്. ഈ കേസിൽ നിരവധി തവണയാണ് റേഞ്ചേഴ്സ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. പലതവണ റേഞ്ചേഴ്സ് പാക് മുൻ പ്രധാനമന്ത്രിയെ ശ്രമിച്ചെങ്കിലും പിടിഐയുടെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടേണ്ടി വന്നിരുന്നു.
കേസിൽ മാർച്ച് ഏഴിന് കോടതി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വാറന്റെ റദ്ദാക്കണമെന്ന് പിടിഐയുടെ ചെയർമാൻ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും മാർച്ച് 13ന് കോടതയിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ജീവന് ഭീഷിണിയുണ്ടെന്ന് അറിയിച്ച് പാക് മുൻ പ്രധാനമന്ത്രി കോടതിയിൽ എത്തിയില്ല. തുടർന്ന് കോടതി ഇമ്രാനെതിരെ ജാമ്യമില്ല വാറന്റ് ചുമത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...