ലാ​​​​​​ഹോ​​​​​​ര്‍ ഉപതെരഞ്ഞെടുപ്പ്: പ്രതീക്ഷയോടെ കു​​​​​​ൽ​​​​​​സും

ലാഹോറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. അ​​​​​​ഴി​​​​​​മ​​​​​​തി ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ത്തി​​​​​​ൽ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി അ​​​​​​യോ​​​​​​ഗ്യ​​​​​​നാ​​​​​​ക്കി​​​​​​യ മു​​​​​​ൻ പാ​​​​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​വാ​​​​​​സ് ഷ​​​​​​രീ​​​​​​ഫി​​​​​​ന്‍റെ മണ്ഡലമാണ് ലാ​​​​​​ഹോര്‍. 

Last Updated : Sep 17, 2017, 05:47 PM IST
ലാ​​​​​​ഹോ​​​​​​ര്‍ ഉപതെരഞ്ഞെടുപ്പ്:  പ്രതീക്ഷയോടെ കു​​​​​​ൽ​​​​​​സും

ഇ​​​​​​സ്‌​​​​​​ലാ​​​​​​മാ​​​​​​ബാ​​​​​​ദ്: ലാഹോറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. അ​​​​​​ഴി​​​​​​മ​​​​​​തി ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ത്തി​​​​​​ൽ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി അ​​​​​​യോ​​​​​​ഗ്യ​​​​​​നാ​​​​​​ക്കി​​​​​​യ മു​​​​​​ൻ പാ​​​​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​വാ​​​​​​സ് ഷ​​​​​​രീ​​​​​​ഫി​​​​​​ന്‍റെ മണ്ഡലമാണ് ലാ​​​​​​ഹോര്‍. 

ദേ​​​​​​ശീ​​​​​​യ അ​​​​​​സം​​​​​​ബ്ലി(​​​​​​എ​​​​​​ൻ​​​​​​എ)-120 സീ​​​​​​റ്റി​​​​​​ൽ പി​​​​​​എം​​​​​​എ​​​​​​ൽ-​​​​​​എ​​​​​​ൻ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​യാ​​​​​യി ഷ​​​​​​രീ​​​​​​ഫി​​​​​​ന്‍റെ ഭാ​​​​​​ര്യ കു​​​​​​ൽ​​​​​​സും ന​​​​​​വാ​​​​​​സ് ആ​​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​​മ്രാ​​​​​​ൻ​​​​​​ഖാ​​​​​​ന്‍റെ തെ​​​​​​ഹ്റി​​​​​​ക് ഇ-​​​​​​ഇ​​​​​​ൻ​​​​​​സാ​​​​​​ഫ് പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ലെ യാ​​​​​​സ്മി​​​​​​ന്‍ റ​​​​​​ഷീ​​​​​​ദ് ആ​​​​​​ണ് കു​​​​​​ൽ​​​​​​സും ന​​​​​​വാ​​​​​​സിന്‍റെ മു​​​​​​ഖ്യ എ​​​​​​തി​​​​​​രാ​​​​​​ളി. 

പി​​​​​​എം​​​​​​എ​​​​​​ൽ-​​​​​​എ​​​​​​ന്നി​​​​​​ന്‍റെ ശ​​​​​​ക്തി ​​​​​​കേ​​​​​​ന്ദ്ര​​​​​​മാ​​ണു ലാ​​​​​​ഹോ​​​​​​ര്‍. ​നവാസ് ഷ​​​​​​രീ​​​​​​ഫ് മൂ​​​​​​ന്നു ​​​​ത​​​​​​വ​​​​​​ണ ഈ ​​​​​​മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു ജ​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇത്തവണ കടുത്ത ​​​​​​മ​ത്സ​​​​​​രമാണ് നടക്കുന്നത്. 

കു​​​​​​ൽ​​​​​​സും നവാസ് കാ​​​​​​ൻ​​​​​​സ​​​​​​റി​​​​​​നു ല​​​​​​ണ്ട​​​​​​നി​​​​​​ൽ ചി​​​​​​കി​​​​​​ത്സ തേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ മ​​​​​​ക​​​​​​ൾ മ​​​​​​റി​​​​​​യം ന​​​​​​വാ​​​​​​സ് ആ​​​​​​ണ് പ്ര​​​​​​ചാരണത്തിനു നേ​​​​​​തൃ​​​​​​ത്വം കൊ​​​​​​ടു​​​​​​ത്ത​​​​​​ത്.  അ​​​​​​മ്മ​​​​​​യെ ജ​​​​​​നം വി​​​​​​ജ​​​​​​യി​​​​​​പ്പി​​​​​​ക്കു​​​​​​മെ​​​​​​ന്നും മ​​​​​​റി​​​​​​യം ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സം പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ചു. 

തിരഞ്ഞെടുപ്പു ഫലം നാളെ പുറത്ത് വരും. 

Trending News