കീവ് : യുക്രൈൻ തലസ്ഥാനമായ കീവ് ഇന്ത്യക്കാർ അടിയന്തരമായി വിടണമെന്ന് നിർദേശം നൽകി എംബസി. കീവിലെ സാഹചര്യം വീണ്ടും ഗുരുതരമാകുമെന്ന് വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്.
"വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ജനത ഇന്ന് തന്നെ അടിയന്തരരമായി കീവ് വിടണം. ലഭ്യമാകുന്ന ട്രെയിനോ മറ്റേതെങ്കിലും സൗകര്യം സജ്ജമാക്കിയോ കീവ് വിടണം" ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
കൂറ്റൻ റഷ്യൻ കോൺവോയി കീവിലേക്ക് നീങ്ങുന്ന സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ അമേരിക്ക പുറത്ത് വിട്ടതിന് പിന്നാലെയാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്. 100 ഓളം ടാങ്കറുകൾ, ആർട്ടില്ലെറി മറ്റ് യുദ്ധ സാമഗ്രകൾ എല്ലാ അടങ്ങിയ കോൺവോയുടെ സാറ്റലൈറ്റ് ദൃശ്യമാണ് യുഎസ് പുറത്ത് വിട്ടിരിക്കുന്നത്.
ഏകദേശം 8000 ഇന്ത്യക്കാർ ഇതുവരെ കീവ് വിട്ടതായി വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കുയെന്നും ബാഗ്ചി കൂട്ടിച്ചേർത്തു.
അതോടൊപ്പം യുക്രൈനിൽ കുടങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നതിനായിട്ടുള്ള ദൗത്യത്തിൽ പങ്കുചേരാൻ ഇന്ത്യൻ എയർ ഫോഴ്സിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിനായി വ്യോമസേനയുടെ സി-17 എയർക്രാഫ്റ്റ് വിമാനങ്ങൾ ഉപയോഗപ്പെടുത്തി ഒഴിപ്പിക്കൽ വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നാളെ ചൊവ്വാഴ്ച മുതൽ യുക്രൈൻ രക്ഷദൗത്യത്തിന് വ്യോമസേനയും പങ്കെടുക്കമെന്നാണ് റിപ്പോർട്ട്.
നിലവിൽ സ്വകാര്യം വിമാന സർവീസുകളുടെ സഹയാത്തോടെ യുക്രൈൻ അതിർത്തി രാജ്യങ്ങളായ റൊമേനിയ, ഹംഗറി എന്നിവടങ്ങളിലെത്തിച്ചാണ് രക്ഷപ്രവർത്തനം പുരോഗമിക്കുന്നത്. റഷ്യ സൈനിക നടപടി ആരംഭിച്ചതോടെ യുക്രൈനിയിൻ വ്യോമപാത ഫെബ്രുവരി 24 മുതൽ അടച്ചിടുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.