9,000 സാധാരണക്കാരെ കുഴിച്ചുമൂടി റഷ്യ; മരിയുപോളിനു സമീപം കൂട്ട കുഴിമാടങ്ങൾ

ബുച്ചയിൽ കണ്ടെത്തിയ കൂട്ടകുഴിമാടത്തേക്കാൾ 20 മടങ്ങോളം വലുതാണ് മരിയുപോളിലേത്

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 10:35 AM IST
  • ഒ​​​ൻപ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഈ ​​​കു​​​ഴി​​​മാ​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കാ​​​മെ​​​ന്ന് മ​​​രി​​​യു​​​പോൾ സിറ്റി കൗൺസിൽ​​​ വൃ​​​ത്ത​​​ങ്ങ​​​ൾ
  • റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളത്തിന്‍റെ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ൾ മ​​​റ​​ച്ചു​​വ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മെന്ന് ആരോപണം
9,000 സാധാരണക്കാരെ കുഴിച്ചുമൂടി റഷ്യ; മരിയുപോളിനു സമീപം കൂട്ട കുഴിമാടങ്ങൾ

 റഷ്യൻ നിയന്ത്രണത്തിലായ തെ​​​ക്ക​​​ൻ യു​​​ക്രൈയ്നി​​​ലെ മ​​​രി​​​യു​​പോ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ കൂട്ട കുഴിമാടങ്ങൾ കണ്ടെത്തി.  മ​​​രി​​​യു​​​പോ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ന് 12 മീറ്റർ അകലെ മാ​​​ൻ​​​ഹു​​​ഷ് പ​​​ട്ട​​​ണ​​​ത്തി​​​ലെ ഒ​​​രു സെ​​​മി​​​ത്തേ​​​രി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള കൂ​​​ട്ട​​​ക്കു​​​ഴി​​​മാ​​​ട​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്ര​​​ങ്ങ​​​ളാണ് പുറത്തുവന്നത്. ഏകദേശം ഒ​​​ൻപ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഈ ​​​കു​​​ഴി​​​മാ​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കാ​​​മെ​​​ന്ന് മ​​​രി​​​യു​​​പോൾ സിറ്റി കൗൺസിൽ​​​ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​യുന്നത്. നേരത്തെ ബുച്ചയിൽ കണ്ടെത്തിയ കൂട്ടകുഴിമാടത്തേക്കാൾ 20 മടങ്ങോളം വലുതാണ് മരിയുപോളിലേത്. റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളത്തിന്‍റെ  യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ൾ മ​​​റ​​ച്ചു​​വ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാണ് മ​​​രി​​​യു​​​പോ​​ളി​​​ലെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ മ​​റ്റൊ​​​രു പ​​​ട്ട​​​ണ​​​ത്തി​​​ൽ കു​​​ഴി​​​ച്ചി​​​ട്ട​​​തെ​​​ന്നു മേ​​​യ​​​ർ വാ​​​ഡിം ബോ​​​യ്ചെ​​​ങ്കോ ആരോപിച്ചു. 

അതിനിടെ യു​​​ക്രൈന് 80 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ​​​ട്ടാ​​​ള​​​സ​​​ഹാ​​​യം കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി അമേരിക്കൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ. വ​​​ലി​​​യ പീ​​​ര​​​ങ്കി​​​ക​​​ൾ, ഡ്രോ​​​ണു​​​ക​​​ൾ , വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ൾ, തു​​ട​​ങ്ങി​​വ​​​യാ​​​ണ് അ​​​മേരിക്ക നൽകുക.  600 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ദു​​​രി​​​താ​​​ശ്വാ​​​സ-​​​പ​​​ട്ടാ​​​ള സ​​​ഹാ​​​യം ന​​​ല്കാ​​​നാ​​​ണ് യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് നേ​​​ര​​​ത്തേ തീരുമാനിച്ചത്. ഡോൺബോസ് മേഖല അടക്കം പിടിച്ചെടുക്കാൻ റഷ്യ അക്രമം കൂടുതൽ ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് അമേരിക്കൻ സഹായം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News