ഏറ്റവും അപകടകാരിയായ തേളുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഡെത്ത്‌സ്റ്റോക്കർ സ്കോർപിയോൺ ഉൽപ്പാദിപ്പിക്കുന്ന വിഷം ലോകത്തിലെ ഏറ്റവും ചെലവേറിയ ദ്രാവകമാണ്. ബ്രിട്ടാനിക്ക ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഡെത്ത്‌സ്റ്റോക്കർ തേളിന്റെ ഒരു ഗാലൻ വിഷത്തിന് 39 ദശലക്ഷം യുഎസ് ഡോളറാണ് വില. ഡെത്ത്‌സ്റ്റോക്കർ തേളിന്റെ വിഷം ഇത്രയും വിലയുള്ളതാകാൻ കാരണം എന്താണ്?
കാരണം ഇതിന് ധാരാളം ഔഷധ ഉപയോഗങ്ങൾ ഉണ്ട്. ഒരു ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച്, ഒരു തുള്ളി ഡെത്ത്‌സ്റ്റോക്കർ വിഷത്തിന്റെ വില 130 ഡോളറാണ്. ഒരു തേൾ ഒരു സമയം രണ്ട് മില്ലിഗ്രാം വിഷം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഡെത്ത്‌സ്റ്റോക്കർ തേൾ വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ആണ് കാണപ്പെടുന്നത്.
സഹാറ, അറേബ്യൻ മരുഭൂമി, താർ മരുഭൂമി, മധ്യേഷ്യ എന്നിവിടങ്ങളിലെ വിശാലമായ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ക്ലോറോടോക്സിൻ, ചാരിബ്ഡോടോക്സിൻ, സിലാടോക്സിൻ, അജിറ്റോക്സിൻ എന്നിവയാണ് ഡെത്ത്സ്റ്റോക്കർ തേളിന്റെ വിഷത്തിൽ കാണപ്പെടുന്ന ന്യൂറോടോക്സിനുകൾ.
ഡെത്ത്‌സ്റ്റോക്കർ തേളിൽ നിന്നുള്ള കുത്ത് ആരോഗ്യമുള്ള മുതിർന്ന മനുഷ്യനെ കൊല്ലാൻ കഴിയുന്നത്ര വിഷമല്ല എന്നത് ശ്രദ്ധേയമാണ്. മസ്തിഷ്ക മുഴകളുടെ ചികിത്സയിൽ ഈ വിഷം ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രമേഹ ചികിത്സയ്ക്കും ഈ വിഷം ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഡെത്ത്‌സ്റ്റോക്കർ തേളിന്റെ വിഷത്തിൽ കാണപ്പെടുന്ന ക്ലോറോടോക്സിൻ ചിലതരം കാൻസറുകളുടെ ചികിത്സയ്ക്കും ഉപയോഗിക്കുമെന്ന് വാദമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...